മുംബൈ: ശ്രീലങ്കക്കെതിരായ ട്വന്റി- 20 ടീമിൽ മലയാളി താരം സഞ്ജു സാംസണും. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ച് മുതലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 തുടങ്ങുന്നത്. ജനുവരി 14 മുതൽ ഏകദിന മത്സരങ്ങളുടെ പരമ്പരയും തുടങ്ങും.
രോഹിത് ശര്‍മ്മയ്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാനും ബുംറയും ടീമില്‍ മടങ്ങിയെത്തും. ഈ മാസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ്, ഏകദിന, ട്വന്റി-20 പരമ്പരകള്‍ ജയിക്കാനായ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ 2020ലെ ആദ്യ സീരീസ് പോരിനൊരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ