സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ മൂക്കരിഞ്ഞ് ആരാധകര്‍, പ്രതിഷേധം അവസാനിക്കുന്നില്ല

എംഎല്‍എസ് വിട്ടതിന് ശേഷം ഇബ്ര മാല്‍മോയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ മൂക്കരിഞ്ഞ് ആരാധകര്‍, പ്രതിഷേധം അവസാനിക്കുന്നില്ല

ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ പ്രതിമയുടെ മൂക്കരിഞ്ഞ് ആരാധകര്‍. മല്‍മോ സ്‌റ്റേഡിയത്തിന് മുന്‍പില്‍ സ്ഥാപിച്ച ഇബ്രാഹിമോവിച്ചിന്റെ പ്രതിമ ഈ വര്‍ഷം ഒക്ടോബറിന് ശേഷം നിരവധി വട്ടം ആരാധകരുടെ അതിക്രമത്തിന് വിധേയമായി കഴിഞ്ഞു. 

സ്വീഡിഷ് ക്ലബായ ഹമര്‍ബയുടെ ഓഹരി വാങ്ങാനുള്ള ഇബ്രയുടെ നീക്കമാണ് മാല്‍മോ ആരാധകരെ പ്രകോപിപ്പിച്ചത്. എംഎല്‍എസ് വിട്ടതിന് ശേഷം ഇബ്ര മാല്‍മോയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ മാല്‍മോയുടെ ചിരവൈരികളായ ഹാമര്‍ബയെ സ്വന്തമാക്കാനാണ് ഇബ്ര തുനിഞ്ഞത്. 

ഹാമര്‍ബയുടെ 25 ശതമാനം ഓഹരിയാണ് ഇബ്ര സ്വന്തമാക്കിയത്. മാല്‍മോ സ്‌റ്റേഡിയത്തിന് മുന്‍പിലുള്ള ഇബ്രയുടെ പ്രതിമ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് 8000 ആരാധകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു കഴിഞ്ഞു. ഈ പ്രതിമ കത്തിക്കാന്‍ ആരാധകര്‍ ശ്രമം നടത്തിയിരുന്നു. പ്രതിമയുടെ കാലുകള്‍ വെട്ടുകയും, വംശീയാധിക്ഷേപങ്ങള്‍ പ്രതിമയില്‍ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. 

അയാക്‌സ്, യുവന്റ്‌സ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, എ സി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ വമ്പന്മാര്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയ ഇബ്രയെ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എവര്‍ട്ടന്‍ മാനേജര്‍ ആന്‍സെലോട്ടി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com