116 ബോള്‍, വഴങ്ങിയത് 22 റണ്‍സ്, വീഴ്ത്തിയത് നാല് വട്ടം; സ്മിത്ത് ഘാതകന്‍ വാഗ്നര്‍

ഇടുപ്പിന്റെ ഉയരത്തിലെത്തുന്ന ഡെലിവറികള്‍ക്ക് മുന്‍പിലെ സ്മിത്തിന്റെ ദൗര്‍ബല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കീവീസിനെതിരായ പരമ്പര
116 ബോള്‍, വഴങ്ങിയത് 22 റണ്‍സ്, വീഴ്ത്തിയത് നാല് വട്ടം; സ്മിത്ത് ഘാതകന്‍ വാഗ്നര്‍

ഷസിലെ ഫോം മറ്റ് സീരിസുകളിലേക്ക് എത്തിക്കാന്‍ സ്റ്റീവ് സ്മിത്തിനായിട്ടില്ല. കീവീസിനെതിരായ പരമ്പരയില്‍ സ്മിത്ത് അതിന് ലക്ഷ്യം വെച്ചെങ്കിലും വാഗ്നറിന് മറ്റ് പദ്ധതികളുണ്ടായി. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്നും നാല് വട്ടമാണ് സ്മിത്തിനെ വാര്‍ണര്‍ മടക്കിയത്. നാല് വട്ടവും വിക്കറ്റ് വീണത് വെഗ്നറിന്റെ ഷോര്‍ട്ട് ബോളുകളില്‍ നിന്നും. 

116 ഡെലിവറികള്‍ സ്മിത്തിന് നേര്‍ക്ക് വാഗ്നറില്‍ നിന്നും വന്നു. സ്മിത്തിന് അതില്‍ നിന്ന് നേടാനായത് 22 റണ്‍സ് മാത്രം. രണ്ട് ഇന്നിങ്‌സിലുമായി നാല് വട്ടം സ്മിത്തിനെ വാഗ്നര്‍ കൂടാരം കയറ്റി. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സില്‍ സ്മിത്ത് നില്‍ക്കെ വാഗ്നര്‍ താരത്തെ സൗത്തിയുടെ കൈകളിലെത്തിച്ചു. 

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 16 റണ്‍സെടുത്ത് നില്‍ക്കെ വാഗ്നര്‍ റാവലിന്റെ കൈകളിലേക്ക് സ്മിത്തിനെ എത്തിച്ചു. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി ലക്ഷ്യമിട്ട് സ്മിത്ത് മുന്‍പോട്ട് പോകവെ 85 റണ്‍സിലെത്തിയപ്പോള്‍ വീണ്ടും വില്ലനായി വാഗ്നറെത്തി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ വീണ്ടും സ്മിത്തിനെ വാഗ്നര്‍ വീഴ്ത്തി. 

ഇടുപ്പിന്റെ ഉയരത്തിലെത്തുന്ന ഡെലിവറികള്‍ക്ക് മുന്‍പിലെ സ്മിത്തിന്റെ ദൗര്‍ബല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കീവീസിനെതിരായ പരമ്പര. ആഷസില്‍ ആര്‍ച്ചറിന്റെ ബൗണ്‍സറേറ്റ് പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഷോര്‍ട്ട് ബോളിലെ സ്മിത്തിന്റെ ശരാശരി 94.4 ആയിരുന്നു. എന്നാല്‍ ആ ബൗണ്‍സറേറ്റതിന് ശേഷം ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ നിന്നും സ്മിത്ത് കണ്ടെത്തിയ റണ്‍സിന്റെ ശരാശരി 29.4ലേക്ക് ചുരുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com