അന്ന് ഇഡലി ഓര്‍ഡര്‍ ചെയ്ത കോഹ് ലിയെ കളിയാക്കി, ഇപ്പോള്‍ ഞാനും കോഹ് ലിയെ പിന്തുടരുന്നുവെന്ന് സുനില്‍ ഛേത്രി

കോഹ് ലിയുടെ വെജിറ്റേറിയന്‍ പ്ലാന്‍ അറിയാതിരുന്ന ഞാന്‍ അവിടെ ഞെട്ടി. ഞാന്‍ കോഹ് ലിയെ ഇതിന്റെ പേരില്‍ കളിയാക്കി
അന്ന് ഇഡലി ഓര്‍ഡര്‍ ചെയ്ത കോഹ് ലിയെ കളിയാക്കി, ഇപ്പോള്‍ ഞാനും കോഹ് ലിയെ പിന്തുടരുന്നുവെന്ന് സുനില്‍ ഛേത്രി

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും അടുത്ത സുഹൃത്തുക്കളാണ്. ഒരു വര്‍ഷം മുന്‍പ്, ഭക്ഷണത്തില്‍ പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്താന്‍ കോഹ് ലി തീരുമാനിച്ചിരുന്നു. കോഹ് ലിയുടെ പാത പിന്തുടര്‍ന്നാണ് താനും വെജിറ്റേറിയനായത് എന്നാണ് ഛേത്രി പറയുന്നത്. 

ഫുട്‌ബോളും, ഡയറ്റുമാണ് ഞങ്ങളുടെ ചാറ്റുകളില്‍ പ്രധാനമായും വരുന്നത്. വെജിറ്റേറിയനാണെന്ന കാര്യം കോഹ് ലി പുറത്തു പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. കോഹ് ലിയിപ്പോള്‍ വെജിറ്റേറിയനാണ്, ഞാനും. അതൊരു നല്ല ഫീല്‍ ആണ് നല്‍കുന്നത്. മൃഗങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല ഞാന്‍ വെജിറ്റേറിയനാവാന്‍ തീരുമാനിച്ചത്. 2000 ആട്ടിന്‍കുട്ടികളെ കഴിച്ചതിന് ശേഷം അങ്ങിനെ പറയുന്നതില്‍ അര്‍ഥമില്ല. എന്റെ ഈ പ്രായത്തില്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുമുള്ള വീണ്ടെടുപ്പിന് വെജിറ്റേറിയനാവുന്നത് സഹായിക്കും എന്നുള്ളത് കൊണ്ടാണ് അങ്ങിനെയൊരു തീരുമാനമെടുത്തത് എന്നും ഛേത്രി പറയുന്നു. 

വെജിറ്റേറിയന്‍ ആവുക എന്നതില്‍ കോഹ് ലി എങ്ങിനെയാണ് സ്വാധീനിച്ചത് എന്ന ചോദ്യത്തിന് ഒരു സംഭവം വെളിപ്പെടുത്തിയാണ് ഛേത്രി മറുപടി നല്‍കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിക്കിടെ ഞങ്ങള്‍ ഒരുമിച്ചെത്തി. അന്ന് അവിടെ ഇഡലിയാണ് കോഹ് ലി ഓര്‍ഡര്‍ ചെയ്തത്. കോഹ് ലിയുടെ വെജിറ്റേറിയന്‍ പ്ലാന്‍ അറിയാതിരുന്ന ഞാന്‍ അവിടെ ഞെട്ടി. ഞാന്‍ കോഹ് ലിയെ ഇതിന്റെ പേരില്‍ കളിയാക്കിയിരുന്നു. എന്നാല്‍ കോഹ് ലിയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തന്നേയും മാറ്റിയെന്നാണ് ഛേത്രി പറയുന്നത്. 

ഒരു ഫുട്‌ബോളര്‍ക്ക് സമാനമായി പരിശീലിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കളിക്കാരനാണ് കോഹ് ലി. വിരാട് ചെയ്യുന്നത് പിന്തുടരുക എന്നത് എളുപ്പമല്ല. കോഹ് ലി കഴിക്കുന്നതും, പരിശീലിക്കുന്നതുമെല്ലാം മറ്റ് കായിക താരങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണെന്നും ഛേത്രി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com