ഇനി രോഹിത്തിന്റെ ലക്ഷ്യം ഗാംഗുലിയെ പിന്നിലാക്കുക, വെല്ലിങ്ടണില്‍ അത് സംഭവിച്ചേക്കും

2013ല്‍ ഓപ്പണറുടെ വേഷത്തിലേക്ക് എത്തിയതിന് ശേഷമായിരുന്നു രോഹിത്തിന്റെ കരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച
ഇനി രോഹിത്തിന്റെ ലക്ഷ്യം ഗാംഗുലിയെ പിന്നിലാക്കുക, വെല്ലിങ്ടണില്‍ അത് സംഭവിച്ചേക്കും

ഏകദിനത്തില്‍ സൗരവ് ഗാംഗുലി സ്വന്തമാക്കിയൊരു നേട്ടം മറികടക്കുന്നതിന്റെ വക്കിലാണ് ഇന്ത്യന്‍ ഏകദിന ഉപനായകന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ മൂന്നാമനാണ് ഗാംഗുലി. ഗാംഗുലിക്കൊപ്പം മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയുമുണ്ട്. 

22 സെഞ്ചുറികള്‍ വീതമാണ് ഇപ്പോള്‍ ഗാംഗുലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി ഏകദിനത്തില്‍ നേടിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിന പരമ്പര ഞായറാഴ്ച നടക്കാനിരിക്കെ, ഇന്ത്യയെ നയിക്കുന്ന രോഹിത് സെഞ്ചുറി നേടി ഗാംഗുലിയെ പിന്നിലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പരയില്‍ രോഹിത്തിന് ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ല.

49 ഏകദിന സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമത്. 39 സെഞ്ചുറിയുമായി കോഹ് ലി രണ്ടാമതും. അഞ്ചാം ഏകദിനത്തില്‍ വെല്ലിങ്ടണില്‍ രോഹിത് സെഞ്ചുറി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് മൂന്നാമതും, ലോക താരങ്ങളില്‍ ഏഴാമതുമാകും. ഇവിടെ ഏഴാം സ്ഥാനത്ത് 23 സെഞ്ചുറികളുമായി നില്‍ക്കുന്ന ക്രിസ് ഗെയ്‌ലിന് ഒപ്പം രോഹിത്ത് എത്തും. 

കരിയറിന്റെ തുടക്കത്തിലെ ആദ്യ ആറ് വര്‍ഷം ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ രോഹിത്തിനായിരുന്നില്ല. 2013ല്‍ ഓപ്പണറുടെ വേഷത്തിലേക്ക് എത്തിയതിന് ശേഷമായിരുന്നു രോഹിത്തിന്റെ കരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച. അതിന് ശേഷം ഏകദിന ടീമില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com