പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ ഒന്ന് ഈ സീസണിലും നേടാനായില്ലാ എങ്കില്‍ സൂപ്പര്‍ താരം മുഹമ്മദ് സല ആന്‍ഫീല്‍ഡ് വിടുമെന്ന് ലിവര്‍പൂള്‍ മുന്‍ സ്ട്രൈക്കര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ലീഡ് ഉയര്‍ത്തുവാനുള്ള അവസരം വെസ്റ്റ് ഹാമിനെതിരെ ലിവര്‍പൂള്‍ കളഞ്ഞുകുളിച്ചതിന് പിന്നാലെയാണ് ലിവര്‍പൂള്‍ മുന്‍ സ്ട്രൈക്കര്‍ എമിലി ഹെസ്കിയുടെ മുന്നറിയിപ്പ്.
മുന്നേറ്റ നിരയിലെ സല, ഫിര്‍മിനോ, മനേ എന്നിവര്‍ക്ക് ലിവര്‍പൂളില്‍ തുടരാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാലവര്‍ക്ക് മുന്നില്‍ പുറത്തേക്കുള്ള വഴി എപ്പോഴുമുണ്ട്. ടീമിന് മുന്നില്‍ താരങ്ങള്‍ വിട്ടുപോകുന്നതിലുള്ള വെല്ലുവിളി എപ്പോഴുമുണ്ടാകും. ഒരു ടൂര്‍ണമെന്റ് കിരീടം നേടുക എന്ന ആഗ്രഹത്തില്‍ സല മറ്റ് ക്ലബുകളിലേക്ക് പോകുന്നതിനുള്ള സാധ്യത തേടും. സലയെ ക്ലബില്‍ നിലനിര്‍ത്തുന്നതിനുള്ള ഒരേയൊരു കാരണം ആരാധകരുടെ ടീമിനോടുള്ള സ്നേഹം മാത്രമാണെന്നും ലിവര്‍പൂള്‍ മുന്‍ സ്ട്രൈക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി മൂന്ന് പോയിന്റ് വ്യത്യാസം മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ളത്. എവര്‍ട്ടണിനെതിരെ അടുത്ത മത്സരത്തില്‍ ഗാര്‍ഡിയോളയുടെ ടീം ജയം പിടിച്ചാല്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകളെ അത് ബാധിക്കും. ഫെബ്രുവരി ഒന്‍പതിന് ബേണ്‍മൗത്തിനെതിരെ ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുവാനാവും ഇനി ക്ലോപ്പിന്റേയും കൂട്ടരുടേയും ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ