കളിക്കുക, വിക്കറ്റ് എടുക്കുക, റണ്‍സ് നേടുക; ഇതായിരുന്നു ഞങ്ങള്‍; നിങ്ങളുടെ താത്പര്യം എന്താണ്? ലങ്കന്‍ ടീമിനെതിരെ മുത്തയ്യ മുരളീധരന്‍

ഞങ്ങള്‍ കളിക്കുന്ന സമയം പണമായിരുന്നില്ല വിഷയം. കളിക്കുക, വിക്കറ്റ് എടുക്കുക, റണ്‍സ് അടിച്ചു കൂട്ടുക...ഇതായിരുന്നു ഞങ്ങളുടെ ലക്ഷ്യം
കളിക്കുക, വിക്കറ്റ് എടുക്കുക, റണ്‍സ് നേടുക; ഇതായിരുന്നു ഞങ്ങള്‍; നിങ്ങളുടെ താത്പര്യം എന്താണ്? ലങ്കന്‍ ടീമിനെതിരെ മുത്തയ്യ മുരളീധരന്‍

കരകയറാനുള്ള ശേഷിയില്ലാതെ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ്. യുവതാരങ്ങള്‍ തുടരെ തുടരെ നിരാശപ്പെടുത്തുമ്പോള്‍ വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നായി വന്ന് നിറയുന്നു. എന്നിട്ടും ഒരു മാറ്റം, ജയത്തിലേക്ക് അടുക്കല്‍ ലങ്കയ്ക്ക് സാധ്യതമാകുന്നില്ല. ഈ സമയം ലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനാണ് യുവതലമുറയ്‌ക്കെതിരെ വരുന്നത്. 

ഞങ്ങള്‍ കളിക്കുന്ന സമയം പണമായിരുന്നില്ല വിഷയം. കളിക്കുക, വിക്കറ്റ് എടുക്കുക, റണ്‍സ് അടിച്ചു കൂട്ടുക...ഇതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവരുടെ ഇപ്പോഴത്തെ താത്പര്യം അതല്ല. പണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ ക്രിക്കറ്റിന്റെ നിലവാരം തകരുന്നുവെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. 

ലങ്കന്‍ ക്രിക്കറ്റിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നിരാശപ്പെടുത്തുകയാണ്. പ്രൗഡമായ ക്രിക്കറ്റ് പാരമ്പര്യമുള്ള, മൂന്ന് ലോക കപ്പ് ഫൈനല്‍ കളിച്ച പാരമ്പര്യമുള്ള രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. വിരമിച്ചതിന് ശേഷം താന്‍ ലങ്കന്‍ ക്രിക്കറ്റുമായി സഹകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായി പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കുന്നതില്‍ നാം പരാജയപ്പെടുകയാണ് എന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com