ഈ ബൗളിങ് ആക്ഷനെയാണ് ഞാന്‍ വിമര്‍ശിച്ചത്, പക്ഷേ തെറ്റാണെന്ന് ഭൂമ്ര തെളിയിച്ചതായി കപില്‍ ദേവ്‌

140 എന്ന സ്പീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നു എങ്കില്‍ നമ്മള്‍ ബഹുമാനിച്ചേ മതിയാവുകയുള്ളു
ഈ ബൗളിങ് ആക്ഷനെയാണ് ഞാന്‍ വിമര്‍ശിച്ചത്, പക്ഷേ തെറ്റാണെന്ന് ഭൂമ്ര തെളിയിച്ചതായി കപില്‍ ദേവ്‌

ലോക ക്രിക്കറ്റിലെ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ് ലിയാണെന്നാണ് ക്രിക്കറ്റ് ലോകത്തെ വലിയൊരു പക്ഷത്തിന്റെ അഭിപ്രായം. ഇപ്പോഴിതാ, നിലവിലുള്ള ബൗളര്‍മാരില്‍ ഏറ്റവും കേമന്‍ ഇന്ത്യയുടെ ഭൂമ്രയാണെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. മെല്‍ബണിലെ കളിയോടെ ഭൂമ്ര അതങ്ങ് ഉറപ്പിക്കുകയും ചെയ്യുന്നു. ഈ സമയം, എന്റെ വിലയിരുത്തല്‍ 
തെറ്റാണെന്നും ഭൂമ്ര തെളിയിച്ചതായിട്ടാണ് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവ് പറയുന്നത്. 

ഇതുപോലൊരു ബൗളിങ് ആക്ഷനുമായി ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ഭൂമ്രയെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചത്. എന്നാല്‍ ഭൂമ്രയ്ക്ക് അതിന് കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ മികച്ച കളിക്ക് ഭൂമ്ര അഭിനന്ദനം അര്‍ഹിക്കുന്നു. മാനസികമായ കരുത്ത് ഭൂമ്രയ്ക്കുണ്ടെന്നും കപില്‍ ദേവ് പറയുന്നു. 

140 എന്ന സ്പീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നു എങ്കില്‍ നമ്മള്‍ ബഹുമാനിച്ചേ മതിയാവുകയുള്ളു. ഭൂമ്രയുടെ തോളുകള്‍ പ്രത്യേകതയുള്ളതാണ്. ഇതുപോലുള്ള ബൗളര്‍മാര്‍ വിരളവുമാണ്. നല്ല ബൗണ്‍സറുകളുമായി എതിരാളികളെ ഞെട്ടിക്കാന്‍ ഭൂമ്രയ്ക്കാകുന്നുണ്ട്. കൃത്യതയും, എവിടെയാണ് താന്‍ ബോള്‍ ചെയ്യുന്നതെന്ന വ്യക്തമായ ബോധ്യവും ഈ ഇരുപത്തിയഞ്ചുകാരനുണ്ട്. ചിന്തകളെ നന്നായി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നു. ഇതെല്ലാം ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരുടെ നിരയിലേക്ക് ഭൂമ്രയെ കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com