നീ അല്ലേ ഞങ്ങളെ സ്ലെഡ്ജ് ചെയ്യുന്നത്? പന്തിനെ കയ്യില്‍ കിട്ടിയപ്പോള്‍ ഓസീസ് പ്രധാനമന്ത്രിയും ചോദിച്ചു

പന്ത് മുന്നിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പോലും ഓര്‍ത്തത് ആ സ്ലെഡ്ജിങ്ങാണ്
നീ അല്ലേ ഞങ്ങളെ സ്ലെഡ്ജ് ചെയ്യുന്നത്? പന്തിനെ കയ്യില്‍ കിട്ടിയപ്പോള്‍ ഓസീസ് പ്രധാനമന്ത്രിയും ചോദിച്ചു

യുവതാരം റിഷഭ് പന്തിന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങുന്നതേയുള്ളു. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ഒഴിച്ചാല്‍ ബാറ്റിങ്ങില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ യുവതാരത്തിനായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ 30-40 സ്‌കോര്‍ കണ്ടെത്താന്‍ മിക്ക ഇന്നിങ്‌സിലും പന്തിനായി. പക്ഷേ ഇതൊന്നുമല്ല, ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് പന്തില്‍ വന്ന് ഉടക്കുന്നത് വിക്കറ്റിന് പിന്നില്‍ നിന്നുമുള്ള ആ സ്ലെഡ്ജിങ് കൊണ്ടാണ്. 

സ്ലെഡ്ജിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കുണ്ടായിരുന്ന ആധിപത്യം നൈസായിട്ടങ്ങ് തകര്‍ത്താണ് പന്ത് കടന്നുവന്നത്. ഇപ്പോഴിതാ പന്ത് മുന്നിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പോലും ഓര്‍ത്തത് ആ സ്ലെഡ്ജിങ്ങാണ്. ഇന്ത്യന്‍, ഓസീസ് താരങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം വിരുന്നൊരുക്കിയിരുന്നു. 

പ്രധാനമന്ത്രി സ്‌കോട്ട് മൊറിസ് ഓരോരുത്തരെയായി വിളിച്ച് സംസാരിച്ചിരുന്നു. ഈ സമയം പന്ത് മുന്നിലേക്ക് എത്തിയപ്പോഴാണ്, നിങ്ങളല്ലെ ഞങ്ങളെ സ്ലെഡ്ജ് ചെയ്തത് എന്നായി ഓസീസ് പ്രധാനമന്ത്രിയുടെ ചോദ്യം. ഇത് കേട്ട് പന്തും ചിരിച്ചു. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു, ഞങ്ങള്‍ക്ക് ആവേശം നിറഞ്ഞ മത്സരങ്ങളാണ് ഇഷ്ടം എന്നുമായിരുന്നു പന്തിന് കൈകൊടുത്ത് ഓസീസ് പ്രധാനമന്ത്രി പറഞ്ഞത്. 

കഴിഞ്ഞ ദിവസം പന്തും പെയ്‌നും തമ്മിലുള്ള സ്ലെഡ്ജിങ് പെയ്‌നിന്റെ ഭാര്യയും ഏറ്റുപിടിച്ചിരുന്നു. ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നിനക്ക് ഞങ്ങളുടെ കുട്ടികളെ നോക്കിയിരിക്കാം എന്നായിരുന്നു പെയ്‌നിന്റെ വാക്കുകള്‍. പന്തിനും രണ്ട് മക്കള്‍ക്കുമുള്ള ഫോട്ടോയ്‌ക്കൊപ്പം, പന്ത് നല്ല ബേബിസിറ്ററാണെന്ന് എഴുതിയായിരുന്നു പെയ്‌നിന്റെ ഭാര്യയുടെ ട്രോള്‍. ഇത് ഐസിസിയും ഏറ്റുപിടിച്ചിരുന്നു. പെയ്‌നിന്റെ ചലഞ്ച് പന്ത് ഏറ്റെടുത്തുവെന്ന് പറഞ്ഞായിരുന്നു ഐസിസിയുടെ വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com