ഹര്‍ദിക് പാണ്ഡ്യ ഗ്രൗണ്ടിലെത്തി, ഡാന്‍സും തുടങ്ങി

കിട്ടിയ അവസരത്തില്‍ ആരാധകരേയും രസിപ്പിച്ചാണ് പാണ്ഡ്യ പവലിയനിലേക്ക് മടങ്ങിയത്
ഹര്‍ദിക് പാണ്ഡ്യ ഗ്രൗണ്ടിലെത്തി, ഡാന്‍സും തുടങ്ങി

സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനം പകരക്കാരനായി ഫീല്‍ഡിലിറങ്ങിയതായിരുന്നു ഹര്‍ദിക് പാണ്ഡ്യ. കിട്ടിയ അവസരത്തില്‍ ആരാധകരേയും രസിപ്പിച്ചാണ് പാണ്ഡ്യ പവലിയനിലേക്ക് മടങ്ങിയത്. ആരാധകര്‍ തീര്‍ത്ത താളത്തിനൊത്ത് ചുവടുവെച്ചാണ് പാണ്ഡ്യ സിഡ്‌നിയിലെ ആരാധകരെ കയ്യിലെടുത്തത്. 

താരാരാരാ...താരാരാര താളത്തില്‍ ഗ്യാലറിയില്‍ നിന്നും ആരാധകര്‍ പാടിയപ്പോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ബൗണ്ടറി ലൈനിന് സമീപം നിന്ന് ചുവടുവയ്ക്കുകയായിരുന്നു ഹര്‍ദിക്. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിയാണ് പാണ്ഡ്യയുടെ പറക്കും താളത്തിലെ ചുവട് ക്യാമറയിലാക്കി ഷെയര്‍ ചെയ്യുന്നത്.

സിഡ്‌നിയില്‍ കാലാവസ്ഥ അനുകൂലമായാല്‍ ജയം പിടിക്കാന്‍ ഇന്ത്യക്കാകും. സമനിലയായാല്‍ പോലും ചരിത്ര പരമ്പര ജയം മുന്നില്‍ നില്‍ക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പൂജാരയുടേയും പന്തിന്റേയും തകര്‍പ്പന്‍ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് നാലാം ദിനം രണ്ടാം സെഷനോടെ 300 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്യാന്‍ കോഹ് ലിയെ ഓസീസിനെ വിട്ടുവെങ്കിലും വെളിച്ചക്കുറവ് വീണ്ടും നാലാം ദിനം വില്ലനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com