കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളേജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളേജും തൃശൂര്‍ എംഡി കോളേജും ക്വാര്‍ട്ടറില്‍. ദേവഗിരി സെന്റ് ജോസ്ഫ്സ് കോളേജ് എതിരില്ലാത്ത ഒരു ഗോളിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. കണ്ണൂര്‍ എസ് എന്‍ കോളേജിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തൃശൂര്‍ പഴനി എംഡി കോളേജ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ആറാം മിനിറ്റില്‍ അജീഷാണ് സെന്റ് ജോസഫ്സ് കോളേജിനായി വിജയ ഗോള്‍ നേടിയത്. എംഡി കോളേജിന് വേണ്ടി റിതിന്, റിയാസ് എന്നിവരാണ് വല ചലിപ്പിച്ചത്. ഇരു ടീമുകളും ഓരോ ഗോളുകളടിച്ച് ഇഞ്ചോടിച്ച് പോരാടിയ മത്സരത്തില്‍ ട്രൈബ്രേക്കറിലാണ് എംഡി കോളേജിന്റെ വിജയഗോള്‍ പിറന്നത്. 93-ാം മിനിറ്റില്‍ റിയാസാണ് എംഡി കോളേജിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. കളിയുടെ തുടക്കത്തില്‍ രണ്ടാംമിനിറ്റില്‍ തന്നെ എതിരാളിയുടെ വല ചലിപ്പിച്ച് എംഡി കോളേജ് വിജയ സൂചന നല്കി. 80 മിനിറ്റില്‍ രാഹുലാണ് എസ്എന്‍ കോളേജിനായി ആശ്വാസ ഗോള്‍ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ