ലോക ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങളുടെ ഭാര്യമാരാണ് സാക്ഷി ധോനിയും, അനുഷ്ക ശര്‍മയും. ആരാധകരില്‍ അധികമാര്‍ക്കും അറിയാത്തത ഇവരെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരും ക്ലാസ്മേറ്റ് ആയിരുന്നുവെന്നത്..
അനുഷ്കയുടെ പിതാവ് കേണല്‍ അജയ് കുമാര്‍ ശര്‍മ ആര്‍മിയിലായിരുന്ന സമയത്ത് ഇവരുടെ കുടുംബത്തിന് അനുഷ്ക കുട്ടിയായിരിക്കുമ്പോള്‍ അടിക്കടി സ്ഥലം മാറേണ്ടി വന്നിരുന്നു. അസാമില്‍ ഇവര്‍ താമസിക്കുന്ന സമയത്ത് അനുഷ്ക മര്ഗരീതയിലെ സെന്റ്മേരീസ് സ്കൂളിലാണ് പഠിച്ചത്. സാക്ഷിയും ആ സമയം അവിടെയാണ് പഠിച്ചിരുന്നത്.
സ്കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കുമ്പോഴുള്ള ഇരുവരുടേയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. 2013ല്‍ അനുഷ്കയുമായുള്ള കൂടിച്ചേരലിനെ കുറിച്ച് സാക്ഷി പറഞ്ഞിരകുന്നു. എവിടെയാണ് അനുഷ്ക താമസിച്ചിരുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ ആ സ്കൂളിലാണ് പഠിച്ചതെന്ന് അനുഷ്ക പറഞ്ഞു, ഞാനും അവിടെയാണ് പഠിച്ചതെന്ന് ഞാനും പറയുമ്പോഴാണ് ഇത് ഞങ്ങള്‍ക്ക് മനസിലാവുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ