നെറ്റ് റണ്‍റേറ്റ് സമ്പ്രദായത്തെ വിമര്‍ശിച്ച് പാക് കോച്ച്; ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് പാകിസ്ഥാനെ സെമിയില്‍ എത്തിച്ചേനെ

നെറ്റ് റണ്‍റേറ്റ് നോക്കുന്നതിന് പകരം ഹെഡ്-ഹെഡ് റെക്കോര്‍ഡ് നോക്കുകയാണ് വേണ്ടത് എന്നാണ് പാക് കോച്ചിന്റെ നിലപാട്
നെറ്റ് റണ്‍റേറ്റ് സമ്പ്രദായത്തെ വിമര്‍ശിച്ച് പാക് കോച്ച്; ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് പാകിസ്ഥാനെ സെമിയില്‍ എത്തിച്ചേനെ

നെറ്റ് റണ്‍റേറ്റില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് സെമി കാണാതെ പുറത്തായതിന് പിന്നാലെ നെറ്റ് റണ്‍റേറ്റ് സമ്പ്രദായം പിന്തുടരുന്നതിനെതിരെ പാക് കോച്ച് മിക്കി ആര്‍തര്‍. നെറ്റ് റണ്‍റേറ്റ് നോക്കുന്നതിന് പകരം ഹെഡ്-ഹെഡ് റെക്കോര്‍ഡ് നോക്കുകയാണ് വേണ്ടത് എന്നാണ് പാക് കോച്ചിന്റെ നിലപാട്. 

ഞങ്ങള്‍ സെമിയില്‍ എത്തേണ്ടതായിരുന്നു. ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് കൊണ്ടുവരുന്നത് ഐസിസി പരിഗണിക്കണം. നെറ്റ് റണ്‍റേറ്റ് ഫലം നിരാശപ്പെടുത്തുന്നതാണ്. ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മത്സരത്തിലെ ഫലമാണ് ഇവിടെ ഫലം നിര്‍ണയിച്ചത്.  ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മുന്‍പില്‍ അവസരം ഉണ്ടായി. ഓസ്‌ട്രേലി, വിന്‍ഡിസ് മത്സരങ്ങളായിരുന്നു ഞങ്ങളുടെ ദുസ്വപ്‌നങ്ങള്‍. 

സെമി ഫൈനലില്‍ എത്തിയ രണ്ട് ടീമുകളെ (ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്)ഞങ്ങള്‍ തോല്‍പ്പിച്ചു. അതുകൊണ്ട് തന്നെ, സെമിയിലെത്തിയ ടീമുകളില്‍ നിന്നും മോശമല്ല ഞങ്ങള്‍ എന്ന് വ്യക്തമാണ്. ഹെഡ് ടു ഹെഡ് റെക്കോര്‍ഡാണ് നോക്കിയത് എങ്കില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഞങ്ങള്‍ക്ക് സെമിയിലേക്ക് കടക്കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബംഗ്ലാദേശിനെതിരെ 400 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി മികച്ച തുടക്കം ലഭിച്ചെങ്കില്‍ മാത്രം നമുക്ക് ചെയ്യാനാവുന്ന ഒന്നാണ് അത്. അല്ലാതെ, ബാറ്റ് ചെയ്യുന്നതിന് മുന്‍പ് ഡ്രസിങ് റൂമില്‍ വെച്ച് 400 റണ്‍സ് എടുക്കാം എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com