തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ആരാധകരുടെ പ്രശംസയെല്ലാം ഏറ്റുവാങ്ങിയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്ര മടങ്ങിയത്. 9 കളിയില്‍ നിന്നും 18 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററാണ് ബൂമ്ര. ലോകകപ്പിലെ മികവിന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ബൂമ്രയെ പ്രശംസകൊണ്ട് മൂടവെ താരത്തിന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയാണ് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്.
ഇരുകൈകൊണ്ടും പന്ത് പിടിച്ചുള്ള ബൂമ്രയുടെ റണ്‍അപ്പും ബൗളിങ് ആക്ഷനും ഈ മുത്തശ്ശി വീടിനുള്ളില്‍ നിന്ന് അനുകരിക്കുന്നു. മുത്തശ്ശിയുടെ ഈ കളി ബൂമ്രയുടെ മുന്പിലേക്കും എത്തി. ദിസ് മെയ്ഡ് മൈ ഡേ എന്നെഴുതിയാണ് ബൂമ്ര ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.
ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് പരിശീലനത്തിന് ഇടയില്‍ ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ കോഹ് ലിയും അനുകരിച്ചിരുന്നു. ഓസ്ട്രേലിയന്‍ പരമ്പയ്ക്കിടെ ഒരു കുട്ടി ബൂമ്രയുടെ ബൗളിങ് അനുകരിക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഒരു മുത്തശ്ശിക്കും ബൂമ്ര പ്രിയപ്പെട്ടവനാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ