ഒകുഹാരയെ അനായാസം വീഴ്ത്തി; പിവി സിന്ധു ഇന്തോനേഷ്യ ഓപണിന്റെ സെമിയില്‍

ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി
ഒകുഹാരയെ അനായാസം വീഴ്ത്തി; പിവി സിന്ധു ഇന്തോനേഷ്യ ഓപണിന്റെ സെമിയില്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ സൂപ്പര്‍ താരവും മൂന്നാം സീഡുമായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്. 

മത്സരത്തിന്റെ മുന്‍പ് ഒകുഹാരയ്ക്കായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെറും 44 മിനുട്ടില്‍ മത്സരം കൈപ്പിടിയിലാക്കി ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സിന്ധു കോര്‍ട്ട് വിടുകയായിരുന്നു. 

ചിരവൈരിയായ ഒകുഹാരയ്‌ക്കെതിരെ സിന്ധുവിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും സിന്ധു ലീഡ് വിട്ടുകൊടുത്തില്ല. സ്‌കോര്‍: 21- 14, 21- 7. രണ്ടാം സീഡ് ചൈനയുടെ ചെന്‍ യു ഫെയിയുമായാണ് സെമിയില്‍ സിന്ധുവിന്റെ പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com