കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇനി നായകന്മാരെ മാത്രം കുരിശിലേറ്റില്ല; പുതിയ നിയമവുമായി ഐസിസി

വര്‍ഷത്തില്‍ രണ്ട് വട്ടം കുറഞ്ഞ ഓവര്‍ നിരത്ത് വന്നാല്‍ ക്യാപ്റ്റനെ അടുത്ത മത്സരത്തില്‍ നിന്നും വിലക്കുന്നതായിരുന്നു ഇതുവരെയുള്ള നിയമം
കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇനി നായകന്മാരെ മാത്രം കുരിശിലേറ്റില്ല; പുതിയ നിയമവുമായി ഐസിസി

ലണ്ടന്‍: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീം നായകന്മാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നിയമത്തില്‍ മാറ്റം വരുത്തി ഐസിസി. കുറഞ്ഞ ഓവര്‍ നിരക്ക് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ടീമിന് ഒന്നാകെ പിഴ വിധിക്കുക എന്നിങ്ങനെയുള്ള ശിക്ഷാ നടപടികളാണ് ഐസിസി പരിഗണിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. 

നിശ്ചിത സമയത്ത് എറിഞ്ഞിരിക്കേണ്ട ഓവര്‍ നിരക്കിനേക്കാള്‍ കുറവ് ഓവറാണ് എറിഞ്ഞിരിക്കുന്നത് എങ്കില്‍, കുറവ് വന്ന ഓരോ ഓവറിനും രണ്ട് കോമ്പറ്റീഷന്‍ പോയിന്റ് എന്ന കണക്കില്‍ പോയിന്റ് കുറയ്ക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതലാവും ഇത് നടപ്പിലാക്കുകയെന്ന് ഐസിസി വ്യക്തമാക്കുന്നു. 

നേരത്തെ, കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്മാര്‍ക്ക് മത്സരങ്ങളില്‍ വിലക്കും, മാച്ച് ഫീയില്‍ നിന്ന് തുക പിഴയായും ചുമത്തിയിരുന്നു. പുതിയ നിയമം അനുസരിച്ച്, കുറഞ്ഞ ഓവര്‍ നിരക്ക് വരുന്നതില്‍ ടീമിന് മുഴുവന്‍ ഉത്തരവാദിത്വമുള്ളതായി കണക്കാക്കും. ക്യാപ്റ്റന് വിധിക്കുന്ന പിഴയുടെ അത്രയും തന്നെ തുക ടീം അംഗങ്ങള്‍ക്ക് മുഴുവന്‍ ബാധകമാവും. 

വര്‍ഷത്തില്‍ രണ്ട് വട്ടം കുറഞ്ഞ ഓവര്‍ നിരത്ത് വന്നാല്‍ ക്യാപ്റ്റനെ അടുത്ത മത്സരത്തില്‍ നിന്നും വിലക്കുന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്. ബോര്‍ഡ് അവ അംഗീകരിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com