സച്ചിന് മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ദ്രാവിഡും കുംബ്ലേയും എങ്ങനെ ഇടംപിടിച്ചു? ഐസിസി നിയമം ഇങ്ങനെ

നവംബര്‍ 14നാണ് സച്ചിന്‍ തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ദ്രാവിഡും, കുംബ്ലേയും അതിന് മുന്‍പേ കളി മതിയാക്കിയിരുന്നു
സച്ചിന് മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ദ്രാവിഡും കുംബ്ലേയും എങ്ങനെ ഇടംപിടിച്ചു? ഐസിസി നിയമം ഇങ്ങനെ

സിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇനി ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും. എന്നാല്‍, എന്തുകൊണ്ട് സച്ചിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഇത്രയും വൈകി എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. അതും, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലേ എന്നീ ഇന്ത്യന്‍ താരങ്ങള്‍ സച്ചിന് മുന്‍പേ അവിടെ ഇടംപിടിച്ചപ്പോള്‍...

വിരമിക്കല്‍ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമെ കളിക്കാരനെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു എന്നാണ് ഐസിസി നിയമം. 2013 നവംബര്‍ 14നാണ് സച്ചിന്‍ തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ദ്രാവിഡും, കുംബ്ലേയും അതിന് മുന്‍പേ കളി മതിയാക്കിയിരുന്നു. 

2012 ജനുവരി 24ന് ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ദ്രാവിഡ് ഏറ്റവും അവസാനം കളിച്ചത്. 2008 ഒക്ടോബര്‍ 29നാണ് കുംബ്ലേ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം ഇറങ്ങിത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത്ര വര്‍ഷം കഴിയണം എന്ന നിയമമാണ് സച്ചിനെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മിലേക്ക് എത്തുന്നത് വൈകിപ്പിച്ചത്. 

ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഐസിസിയുടെ ഈ അംഗീകാരം ലഭിച്ചത്. 1979ല്‍ വിരമിച്ച ബിഷണ്‍ സിങ് ബേദിക്ക് 2009ലും, 1994ല്‍ വിരമിച്ച കപില്‍ ദേവിന് 2009ലും ഐസിസി ഹാള്‍ ഓഫ് ഫെയ്മിലേക്ക് പ്രവേശം ലഭിച്ചു. സുനില്‍ ഗാവസ്‌കര്‍, അനില്‍ കുംബ്ലേ, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ എന്നിവരാണ് ഈ നേട്ടത്തിലേക്കെത്തുന്ന മറ്റ് ഇന്ത്യക്കാര്‍. രാജ്യാന്തര തലത്തില്‍ 87 കളിക്കാരെയാണ് ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി ഐസിസി ആദരിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com