'ബെയ്ല്‍ ബോംബ്' പൊട്ടിച്ച് സിദാന്‍, നാളെയെങ്കില്‍ നാളെ റയല്‍ വിടാം

നമ്മള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എനിക്ക് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. നമ്മള്‍ മാറേണ്ടതുമുണ്ട്...
'ബെയ്ല്‍ ബോംബ്' പൊട്ടിച്ച് സിദാന്‍, നാളെയെങ്കില്‍ നാളെ റയല്‍ വിടാം

ത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന് റയല്‍ മുന്നേറ്റ നിര താരം ബെയ്‌ലിന് ക്ലബ് വിടാമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ബയേണിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സിദാന്റെ വാക്കുകള്‍. ടീമില്‍ നിന്നും പുറത്തേക്ക് പോവുന്നതിന്റെ വക്കില്‍ നില്‍ക്കുന്നതിനാലാണ് പ്ലേയിങ് ഇലവനില്‍ ബെയ്‌ലിനെ ഉള്‍പ്പെടുത്താതിരുന്നത് എന്നും സിദാന്‍ തുറന്നു പറയുന്നു. 

എത്രയും പെട്ടെന്ന് ബെയ്‌ലിന് ക്ലബ് വിടാനാവുമെന്നാണ് കരുതുന്നത്. നാളെ പോവാന്‍ പറ്റുമെങ്കില്‍ അതും സാധ്യമാണ്. പുതിയ ടീമിലേക്കുള്ള ബെയ്‌ലിന്റെ മാറ്റത്തില്‍ ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കുകയാണെന്നും സിദാന്‍ പറഞ്ഞു. റയലില്‍ ബെയ്‌ലിന്റെ കാലം അവസാനിക്കുന്നു എന്ന് വ്യക്തമാവുമ്പോഴും എവിടേക്കാവും താരം പോവുകയെന്നതാണ് ആകാംക്ഷയുണര്‍ത്തുന്നത്. 

റയലുമായുള്ള കരാര്‍ പ്രകാരം മൂന്ന് സീസണുകള്‍ കൂടി ബെയ്‌ലിന് ബെര്‍ണാബ്യുവില്‍ ബാക്കിയുണ്ട്. ബെയ്‌ലിന്റെ മുന്‍ ക്ലബുകളായ ടോട്ടന്നം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ എന്നിവയാണ് താരത്തിന് മുന്‍പിലുള്ള ഇടങ്ങള്‍. ബെയ്‌ലിനോട് വ്യക്തിപരമായ എനിക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ നമ്മള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എനിക്ക് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. നമ്മള്‍ മാറേണ്ടതുമുണ്ട്...ബെയ്‌ലിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് സിദാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com