'ജാഗ്രത' ഇനി കശ്മീരില്‍ ; ധോണി കരസേനയുടെ പാരച്യൂട്ട് റെജിമെന്റില്‍, അനുമതി

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി കരസേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ രണ്ടുമാസം പരിശീലനം നടത്തും
'ജാഗ്രത' ഇനി കശ്മീരില്‍ ; ധോണി കരസേനയുടെ പാരച്യൂട്ട് റെജിമെന്റില്‍, അനുമതി

ന്യൂഡല്‍ഹി : വിക്കറ്റിന് പിന്നിലെ നിതാന്ത ജാഗ്രത ഇനി സൈനിക സേവനത്തിലും. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി കരസേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ രണ്ടുമാസം പരിശീലനം നടത്തും. ഇതിനുവേണ്ടിയുള്ള ധോണിയുടെ അപേക്ഷ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അംഗീകരിച്ചു. 

ജമ്മു കശ്മീരിലായിരിക്കും രണ്ടു മാസം ആര്‍മി പാരച്യൂട്ട് റെജിമെന്റ് ബറ്റാലിയനൊപ്പം ധോണി പരിശീലനം നടത്തുക. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. സാധാരണ ഗതിയില്‍ ടെറിട്ടോറിയല്‍ ആര്‍മിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്ന് കരസേന വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ധോണിയുടെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് കരസേന മേധാവി അനുമതി നല്‍കുകയായിരുന്നുവെന്നാണ് ആര്‍മി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക സേവനത്തിന് പോകുന്നതിനാല്‍ ധോണിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് പിന്നാലെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും സജീവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com