അസ്ഹര്‍ അലി പാക് ടെസ്റ്റ് ടീം നായകനായേക്കും, പരിശീലകനെ മാറ്റാന്‍ പാകിസ്ഥാന്‍ മുതിരില്ല

അസ്ഹര്‍ അലി പാക് ടെസ്റ്റ് ടീം നായകനായേക്കും, പരിശീലകനെ മാറ്റാന്‍ പാകിസ്ഥാന്‍ മുതിരില്ല

അസ്ഹര്‍ ടെസ്റ്റ് നായകനാവുമ്പോള്‍ ഏകദിനത്തില്‍ പാക് ടീമിനെ സര്‍ഫ്രാസ് അഹ്മദ് തന്നെ നയിക്കും

ലാഹോര്‍: ലോകകപ്പില്‍ സെമിയിലേക്ക് പാകിസ്ഥാനെ എത്തിക്കാനായില്ലെങ്കിലും മിക്കി ആര്‍തര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ സാധ്യത. അസ്ഹര്‍ അലിയെ പാക് ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

അസ്ഹര്‍ ടെസ്റ്റ് നായകനാവുമ്പോള്‍ ഏകദിനത്തില്‍ പാക് ടീമിനെ സര്‍ഫ്രാസ് അഹ്മദ് തന്നെ നയിക്കും. 2017 ചാമ്പ്യന്‍സ് ട്രോഫി ജയവും, ട്വന്റി20 റാങ്കിങ്ങില്‍ പാകിസ്ഥാനെ ഒന്നാമത് എത്തിച്ചതും മിക്കി ആര്‍തര്‍ക്ക് പരിശീലക സ്ഥാനം നിലനിര്‍ത്താന്‍ തുണയാവുന്നു. 2017ല്‍ സര്‍ഫ്രാസിന് കീഴില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതിന് പിന്നാലെയ അസ്ഹറിനെ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. 

ഏകദിനത്തില്‍ ബാബര്‍ അസമിനെ ഉപനായകനാക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ട് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് നെറ്റ് റണ്‍റേറ്റിന്റെ വ്യത്യാസത്തിലാണ് പാകിസ്ഥാന് മുട്ടുമടക്കേണ്ടി വന്നത്. ഒരു പോയിന്റ് കൂടി നേടാനായിരുന്നു എങ്കില്‍ പാകിസ്ഥാന് സെമിയിലേക്കെത്താമായിരുന്നു. 

പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ സര്‍ഫ്രാസ് അഹ്മദിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന് പാക് മുന്‍ താരം ഷുഐബ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പിങ്, ബാറ്റിങ് പ്രകടനങ്ങളുടെ പേരില്‍ വേണമെങ്കില്‍ സര്‍ഫ്രാസിനെ ടീമില്‍ നിലനിര്‍ത്താം. എന്നാല്‍, നായകനായി ഒരു ഫോര്‍മാറ്റിലും സര്‍ഫ്രാസിനെ തെരഞ്ഞെടുക്കരുത് എന്നായിരുന്നു അക്തറിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com