നേഷന്‍സ് ലീഗില്‍ രാജാവായി പോര്‍ച്ചുഗല്‍, ഡച്ച് പടയെ കെട്ടുകെട്ടിച്ച് തകര്‍പ്പന്‍ ജയം

നെതര്‍ലാന്‍ഡ്‌സിന്റെ ബാഴ്‌സ ഗോള്‍കീപ്പര്‍ കോപ്പീര്‍ ജസ്‌പെര്‍ സില്ലിസനാണ് പോര്‍ച്ചുഗലിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിച്ചത്
നേഷന്‍സ് ലീഗില്‍ രാജാവായി പോര്‍ച്ചുഗല്‍, ഡച്ച് പടയെ കെട്ടുകെട്ടിച്ച് തകര്‍പ്പന്‍ ജയം

ഡച്ച് പടയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കിരീടം ലക്ഷ്യമിട്ട് ഫൈനലിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗലിന് പക്ഷേ 60ാം മിനിറ്റ് വരെ ഗോള്‍ വല കുലുക്കാന്‍ കാത്തിരിക്കേണ്ടി വന്നു. ഗോണ്‍സാലോ ഗുഡസാണ് വിജയ ഗോള്‍ നേടിയത്. 

നെതര്‍ലാന്‍ഡ്‌സിന്റെ ബാഴ്‌സ ഗോള്‍കീപ്പര്‍ കോപ്പീര്‍ ജസ്‌പെര്‍ സില്ലിസനാണ് പോര്‍ച്ചുഗലിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിച്ചത്. 18 വട്ടമാണ് പോര്‍ച്ചുഗല്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ത്തത്. പക്ഷേ സില്ലിസനെ കടന്ന് പന്ത് ഗോള്‍ വല തൊട്ടത് ഒരേയൊരു വട്ടം മാത്രം. 

ബെര്‍നാഡോ സില്‍വ കട്ട് ചെയ്ത് നല്‍കിയ പന്ത് ഗോള്‍വലയിലേക്ക് അടിച്ചിടാന്‍ ഗുഡസണിന് പിഴച്ചില്ല. ഗോള്‍ മടക്കാന്‍ നെതര്‍ലാന്‍ഡ്‌സ് ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.ജോസ് ഫോന്റേയും, റബന്‍ ഡയസും ചേര്‍ന്നാണ് പോര്‍ച്ചുഗലിന് വേണ്ടി പ്രതിരോധ കോട്ട തീര്‍ത്തത്. 
 ബെര്‍ണാഡോ സില്‍വയാണ് ടൂര്‍ണമെന്റിലെ താരം .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com