മെസിയുടെ മാന്ത്രിക കാലുകളില്‍ പൂട്ടിട്ടു; കൊളംബിയക്ക് മുന്നില്‍ അര്‍ജന്റീന നോക്കുകുത്തി; 2-0
സാവോ പോളോ: കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് തോല്‍വിയോടെ തുടക്കം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ കൊളംബിയ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയ രണ്ടു ഗോളുകളും നേടിയത്.
ആദ്യ പകുതിയില്‍ പൂര്‍ണ്ണമായും കൊളംബിയന്‍ ആധിപത്യം കണ്ട മത്സരത്തില്‍ അര്‍ജന്റീന പലപ്പോഴും മത്സരത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയ അര്‍ജന്റീന ഗോളിന് അടുത്ത് എത്തിയെങ്കിലും കൊളംബിയ പോസ്റ്റില്‍ ഓസ്പിനയുടെ സേവ് അര്‍ജന്റീനക്ക് ഗോള്‍ നിഷേധിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മത്സരത്തില്‍ പൂര്‍ണ്ണമായി അര്‍ജന്റീനയാണ് ആധിപത്യം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് റോജര്‍ മാര്‍ട്ടിനസിലൂടെ കൊളംബിയ മത്സരത്തില്‍ ലീഡ് നേടിയത്. ഒരു ഗോളിന് പിറകില്‍ പോയതോടെ സബ്സ്റ്റിറ്റിയൂട്ട് നടത്തി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അര്‍ജന്റീന ശ്രമം നടത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ ഡുവന്‍ സപറ്റയിലൂടെ കൊളംബിയ രണ്ടാമത്തെ ഗോളും നേടി മത്സരത്തില്‍ ജയം ഉറപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ