കടം വീട്ടാനായി കൈയില്‍ പണമില്ല; ടെന്നീസ് ഇതിഹാസം ബോറിസ് ബക്കറിന്റെ ട്രോഫികള്‍ ലേലത്തിന് 

വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ബോറിസ് ബെക്കര്‍
കടം വീട്ടാനായി കൈയില്‍ പണമില്ല; ടെന്നീസ് ഇതിഹാസം ബോറിസ് ബക്കറിന്റെ ട്രോഫികള്‍ ലേലത്തിന് 

ബെര്‍ലിന്‍: ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ട്രോഫികള്‍ ലേലം ചെയ്യുന്നു. കടം വീട്ടാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് താരം ട്രോഫികള്‍ ലേലത്തിന് വെക്കുന്നത്. ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈനില്‍ ട്രോഫികള്‍ ലേലം ചെയ്യുന്നത്. 

വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ബോറിസ് ബെക്കര്‍. 17ാം വയസിലാണ് വിംബിള്‍ഡണ്‍ ജേതാവാകുന്നത്. തുടര്‍ന്ന് നിരവധി കിരീടങ്ങള്‍ ബെക്കര്‍ സ്വന്തം പേരില്‍ ചേര്‍ത്തു. 2017ല്‍ ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്.

മെഡലുകളും കിരീടങ്ങളും വാച്ചുകളും ഫോട്ടോഗ്രഫുകളും ഉള്‍പ്പടെ 82 വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ജൂലൈ 17 വരെ ലേലത്തില്‍ ഇവ ലഭ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com