സുവാരസിന്റെ വിക്രിയകള്‍, ഗോള്‍ കീപ്പര്‍ക്കെതിരെ ഹാന്‍ഡ്‌ബോള്‍ അപ്പീല്‍, ആരാധകനെ വീഴ്ത്തിയ താരത്തിനെതിരേയും സുവാരസ്‌

സുവാരസിന്റെ വിക്രിയകള്‍, ഗോള്‍ കീപ്പര്‍ക്കെതിരെ ഹാന്‍ഡ്‌ബോള്‍ അപ്പീല്‍, ആരാധകനെ വീഴ്ത്തിയ താരത്തിനെതിരേയും സുവാരസ്‌

റഫറിക്കെതിരെ ഹാന്‍ഡ് ബോളിന് അപ്പീല്‍ ചെയ്ത് പെനാല്‍റ്റിക്ക് വേണ്ടി ആവശ്യപ്പെടുകയായിരുന്നു സുവാരസ്

ഉറുഗ്വേയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ സുവാരസിന്റെ കളിക്കളത്തിലെ പെരുമാറ്റവും പ്രകടനവും പലപ്പോഴും തലക്കെട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ കളിക്കിടയിലും അങ്ങനെയൊന്ന് ആരാധകരുടെ മുന്‍പിലേക്കെത്തി. ഗോള്‍ കീപ്പര്‍ക്കെതിരെ ഹാന്‍ഡ് ബോളിന് അപ്പീല്‍ ചെയ്ത് പെനാല്‍റ്റിക്ക് വേണ്ടി ആവശ്യപ്പെടുകയായിരുന്നു സുവാരസ്. 

ആ ഒരു നിമിഷം സുവാരസിന് മനസാന്നിധ്യം നഷ്ടപ്പെട്ടിരിക്കണം. ഗോള്‍ വല കുലുക്കാനുള്ള മുന്നേറ്റത്തിന് മുന്‍പില്‍ ചിലി ഗോളി തടയിട്ടപ്പോള്‍ ഗോള്‍ കീപ്പര്‍ക്കെതിരെ ഒരു നിമിഷം ഹാന്‍ഡ് ബോള്‍ എന്ന് കാട്ടി അപ്പീല്‍ ചെയ്തു പോവുകയായിരുന്നു സുവാരസ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്. 

അവിടം കൊണ്ടും തീര്‍ന്നില്ല. ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ കാലു കൊണ്ട് തടഞ്ഞിട്ട് വീഴ്ത്തിയ ചിലി താരത്തിനെതിരെ നടപടി ആവശ്യപ്പെട്ടും സുവാരസ് റഫറിക്ക് അടുത്തേക്ക് എത്തി. ഗ്രൗണ്ട് കയ്യടക്കിയ ആരാധകനെ പിടികൂടാനായി ആരാധകനെ കാല്‍ കൊണ്ട് തടഞ്ഞു വീഴ്ത്തുകയായിരുന്നു ചിലി താരം. ചിലി താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട സുവാരസിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com