കോട്രലിന് തിരിച്ച് സല്യൂട്ട് അടിച്ച ഷമി, അതൊരു കാഴ്ച തന്നെയാണ്!

ഇന്ത്യയോട് കളിക്കുമ്പോള്‍ അത്തരം ആഘോഷങ്ങളുമായി വന്നാല്‍ തീപാറും തിരിച്ചടി കിട്ടുമെന്ന് കോട്രല്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാവും...
കോട്രലിന് തിരിച്ച് സല്യൂട്ട് അടിച്ച ഷമി, അതൊരു കാഴ്ച തന്നെയാണ്!

ജമൈക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനാണ് വിന്‍ഡിസ് പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍. പട്ടാളത്തിലെ ആ ആച്ചടക്കം കളിക്കളത്തിലെ ആഘോഷമാക്കുകയാണ് കോട്രല്‍. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും കോട്രലിന്റെ സല്യൂട്ട് ആഘോഷം തുടര്‍ന്നു. പക്ഷേ, ഇന്ത്യയോട് കളിക്കുമ്പോള്‍ അത്തരം ആഘോഷങ്ങളുമായി വന്നാല്‍ തീപാറും തിരിച്ചടി കിട്ടുമെന്ന് കോട്രല്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാവും...

ഇന്ത്യന്‍ ഇന്നിങ്‌സില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയും കോട്രല്‍ സല്യൂട്ട് ആഘോഷം തുടര്‍ന്നു. കോട്രല്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഷമി അതിന് മറുപടി നല്‍കി. സിക്‌സും ഫോറും പായിച്ച് കോട്രല്‍ ബാറ്റ് ചെയ്യവെ താരത്തെ കുടുക്കി ചഹലിന്റെ ഡെലിവറിയെത്തി. കോട്രലിന്റെ വിക്കറ്റ് വീണത് കോട്രലിന്റെ തന്നെ സല്യൂട്ട് ആഘോഷം അനുകരിച്ചാണ് മുഹമ്മദ് ഷമിയും ആഘോഷിച്ചത്. 

ലോകകപ്പില്‍ തനിക്ക് വിക്കറ്റ് ലഭിക്കുമ്പോഴെല്ലാം കോട്രല്‍ ഈ സല്യൂട്ട് ആഘോഷം നടത്തിയിരുന്നു. സൈനീകരോടുള്ള ആദരവാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത് എന്നാണ് കോട്രല്‍ പറയുന്നത്. ഷമിയുടെ സല്യൂട്ട് കണ്ട് കോട്രലും ചിരിച്ചാണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com