കോപ്പ അമേരിക്ക: സെമിയില്‍ കടന്നുകൂടി ബ്രസീല്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരഗ്വയെ തോല്‍പ്പിച്ചത് 4-3ന്

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ സെമി ഫൈനലില്‍. പരഗ്വയെ 4-3ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമി ഫൈനലില്‍ കഷ്ടിച്ച് കടന്നുകൂടിയത്
കോപ്പ അമേരിക്ക: സെമിയില്‍ കടന്നുകൂടി ബ്രസീല്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരഗ്വയെ തോല്‍പ്പിച്ചത് 4-3ന്

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ സെമി ഫൈനലില്‍. പരഗ്വയെ 4-3ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമി ഫൈനലില്‍ കഷ്ടിച്ച് കടന്നുകൂടിയത്. പെനാല്‍റ്റി റൗണ്ടിലാണ് ബ്രസീല്‍ പരഗ്വയെ തളച്ചത്. നിശ്ചിത സമയത്തില്‍ ഗോള്‍ രഹിത സമനിലയിലായിരുന്ന മത്സരം പെനാല്‍റ്റി റൗണ്ടിലേക്ക് നീങ്ങുകയായിരുന്നു. 

പത്തുപേരുമായി പൊരുതിയ പരഗ്വെ നിശ്ചിത സമയത്തില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. 58ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫാബിയന്‍  ബല്‍ബ്യൂന  ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതോടെയാണ് പത്തുപേരുമായി പരഗ്വെയ്ക്ക് പൊരുതേണ്ടിവന്നത്. ഗബ്രിയല്‍ ജിസ്യൂസും ഫിര്‍മിനോയും എവര്‍ട്ടനും അടങ്ങുന്ന  ബ്രസീല്‍ മുന്നേറ്റനിരയെ പത്തുപേര്‍ അണിനിരന്ന പ്രതിരോധം തീര്‍ത്താണ് പാരഗ്വയ് നേരിട്ടത്. 

പരഗ്വയുടെ ആദ്യ കിക്ക് ബ്രസീല്‍ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കര്‍ രക്ഷപെടുത്തി. നാലാം കിക്ക് പുറത്തേക്കടിച്ചുകളഞ്ഞു. 
ബ്രസീലിന്റെ ഫിര്‍മിനോയ്ക്കും പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അര്‍ജന്റീന വെനസ്വേല മല്‍സരവിജയികളെ ബ്രസീല്‍ സെമിഫൈനലില്‍ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com