ഫിഞ്ചിനെ മടക്കി ജഡേജ, ഭീഷണിയായി വീണ്ടും ഖവാജ; ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം

സ്പിന്നര്‍മാരെ തുണയ്ക്കുന്നത് എന്ന് വിലയിരുത്തപ്പെട്ട ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ കുല്‍ദീപ് യാദവിനെതിരെ ആദ്യ ഓവറുകളില്‍ ഓസ്‌ട്രേലിയ റണ്‍സ് വാരിക്കൂട്ടി.
ഫിഞ്ചിനെ മടക്കി ജഡേജ, ഭീഷണിയായി വീണ്ടും ഖവാജ; ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം

നിര്‍ണായകമായ അഞ്ചാം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി ഓപ്പണര്‍മാര്‍. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് നൂറിന് മുകളിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ അനുവദിച്ചില്ല. 14ാം ഓവറിലെ മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജ ഓസീസ് നായകന്‍ ഫിഞ്ചിനെ കൂടാരം കയറ്റി. 43 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 16 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സിലേക്ക് എത്തി. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലേയും മികവ് ഖവാജ ഫിറോസ് ഷാ കോട്‌ലയും ആവര്‍ത്തിക്കുകയായിരുന്നു. ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിയുമ്പോല്‍ 46 പന്തില്‍ 49 റണ്‍സുമായിട്ടാണ് ഖവാജ ക്രീസില്‍ നില്‍ക്കുന്നത്.ബൂമ്ര, ഭുവി മുഹമ്മദ് ഷമി ഉള്‍പ്പെട്ട ഇന്ത്യയുടെ പേസ് ആക്രമണത്തെ ഒരിക്കല്‍ കൂടി അനായാസം ഓസീസ് ഓപ്പണര്‍മാര്‍ അതിജീവിച്ചു. 

പേസര്‍മാരുടെ ആദ്യ ഓവറുകളില്‍ ബൂമ്രയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ഓസീസ് ഓപ്പണര്‍മാരെ നിയമന്ത്രിക്കുവാനായത്. ഭുവി തന്റെ ആദ്യ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങിയപ്പോള്‍ മൂന്ന് ഓവറില്‍ 22 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. ബൂമ്ര നാല് ഓവറില്‍ വിട്ടുകൊടുത്തത് എട്ട് റണ്‍സ് മാത്രം. 

സ്പിന്നര്‍മാരെ തുണയ്ക്കുന്നത് എന്ന് വിലയിരുത്തപ്പെട്ട ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ കുല്‍ദീപ് യാദവിനെതിരെ ആദ്യ ഓവറുകളില്‍ ഓസ്‌ട്രേലിയ റണ്‍സ് വാരിക്കൂട്ടി. കുല്‍ദീപിന്റെ ആദ്യ രണ്ട് ഓവറില്‍ 17 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. എന്നാല്‍ രവീന്ദ്ര ജഡേജ തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com