നിങ്ങള്‍ റണ്‍ഔട്ട് എന്ന് പറയൂ, എന്റെ അച്ഛന്റെ പേര് ചീത്തയാക്കുന്നത് എന്തിനെന്ന് മങ്കാദെയുടെ മകന്‍

ഓസ്‌ട്രേലിയയുടെ ബില്‍ ബ്രൗണിനെ വിനു മങ്കാദ് 1947ല്‍ ഈ രീതിയില്‍ പുറത്താക്കിയതോടെയാണ് ഇതിന് മങ്കാദിങ് എന്ന പേര് വരുന്നത്
നിങ്ങള്‍ റണ്‍ഔട്ട് എന്ന് പറയൂ, എന്റെ അച്ഛന്റെ പേര് ചീത്തയാക്കുന്നത് എന്തിനെന്ന് മങ്കാദെയുടെ മകന്‍

മുംബൈ: മങ്കാദിങ് എന്ന പ്രയോഗം തന്റെ അച്ഛന്റെ പേര് ചീത്തയാക്കുവാന്‍ ഇടയാക്കിയെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനു മങ്കാദിന്റെ മകന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് പിന്നാലെ വിഷയം വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്ന ഘട്ടത്തിലാണ് രാഹുല്‍ മങ്കാദ് പരാതിയുമായി എത്തുന്നത്. 

ഓസ്‌ട്രേലിയയുടെ ബില്‍ ബ്രൗണിനെ വിനു മങ്കാദ് 1947ല്‍ ഈ രീതിയില്‍ പുറത്താക്കിയതോടെയാണ് ഇതിന് മങ്കാദിങ് എന്ന പേര് വരുന്നത്. എന്റെ അച്ഛന്‍ അങ്ങിനെ ചെയ്തു. പക്ഷേ അങ്ങിനെ വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ ആള്‍ എന്റെ അച്ഛന്‍ ആകണം എന്നില്ല. മങ്കാദിങ് എന്ന വാക്ക് ഉപയോഗിച്ചത് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്. 

ഇങ്ങനെ ഔട്ട് ആവുന്നതിനെ റണ്‍ ഔട്ട് എന്നാണ് വിളിക്കേണ്ടത് എന്ന് ഐസിസി പറഞ്ഞിട്ടുണ്ട്. റണ്‍ ഔട്ട് എന്ന് വിളിക്കുന്നതാണ് ഉചിതം. മൂന്ന് തവണ താക്കീത് നല്‍കിയതിന് ശേഷമാണ് ആ മത്സരത്തില്‍ അച്ഛന്‍ ബില്‍ ബ്രൗണിനെ പുറത്താക്കിയത് എന്നും അറുപത്തിമൂന്നുകാരനായ രാഹുല്‍ മങ്കാദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com