ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി. ദുബായ് വഴിയാണ് ടീം ഇംഗ്ലണ്ടിലേക്ക് പറന്നത്. യാത്രക്കിടെ ടീം ദുബായിൽ ഏറെ നേരം ചെലവഴിച്ചു.
താരങ്ങള്‍ ഷോപ്പിങ് നടത്തിയും പബ്ജി ഗെയിം കളിച്ചും ഏറെ നേരം ആസ്വദിച്ചു. ചില താരങ്ങള്‍ ഫോട്ടോയെടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ലോകകപ്പിൽ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുൻപ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട ചിത്രങ്ങൾ വൈറലായി മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ