നെയ്മര്‍ക്ക് വേണ്ടി ഞങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു; പിക്വെയുടെ വെളിപ്പെടുത്തലില്‍ കയ്യടിയുമായി ആരാധകര്‍

അയാക്‌സില്‍ നിന്ന് ഫ്രാങ്കി ഡോ ജോങ്ങിനേയും, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനേയും സ്വന്തമാക്കാനായിരുന്നു അത്
നെയ്മര്‍ക്ക് വേണ്ടി ഞങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു; പിക്വെയുടെ വെളിപ്പെടുത്തലില്‍ കയ്യടിയുമായി ആരാധകര്‍

നെയ്മറെ ബാഴ്‌സയിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ തയ്യാറായിരുന്നു എന്ന് ബാഴ്‌സ താരം പിക്വെ. നെയ്മറെ ടീമിലേക്ക് എത്തിക്കുന്നതിന് പണം സ്വരൂപിക്കാനല്ല ഞങ്ങള്‍ മുതിര്‍ന്നത്. പകരം, തങ്ങളുടെ പ്രതിഫല തുകയില്‍ ഒരു ഭാഗം രണ്ടാമത്തെ വര്‍ഷമോ, മൂന്നാമത്തെ വര്‍ഷമോ നല്‍കിയാല്‍ മതി എന്ന നിര്‍ദേശമാണ് മുന്‍പില്‍ വെച്ചതെന്ന് പിക്വെ പറയുന്നു. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ 200 മില്യണ്‍ യൂറോയാണ് ബാഴ്‌സ ചിലവിട്ടത്. അയാക്‌സില്‍ നിന്ന് ഫ്രാങ്കി ഡോ ജോങ്ങിനേയും, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനേയും സ്വന്തമാക്കാനായിരുന്നു അത്. ഇതോടെ ഫെയര്‍പ്ലേ റൂള്‍ അനുസരിച്ച് നെയ്മറെ സ്വന്തമാക്കാന്‍ മാത്രമുള്ള തുക ചിലവിടാന്‍ ബാഴ്‌സയ്ക്ക് തടസം വന്നു. 

നെയ്മറെ ഈ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണി വഴി സ്വന്തമാക്കാനുള്ള എല്ലാ വഴിയും ബാഴ്‌സ പരീക്ഷിച്ചിരുന്നു. ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഒപ്പം രണ്ട് താരങ്ങളെ കൂടി പിഎസ്ജിക്ക് നല്‍കാമെന്ന് ബാഴ്‌സ നിലപാടെടുത്തിരുന്നു. എന്നാല്‍ പിഎസ്ജിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com