ഹൈദരാബാദ്: സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെതിരെ ഒരു ഗോളിന് മുന്നിൽ. മലയാളി താരം കെപി രാഹുലാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. കളിയുടെ 34ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്.
തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചെടുത്തു. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി.
ആദ്യ ഇലവനിൽ നാല് മലയാളി താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സഹല്‍ അബ്ദുൽ സമദ്, രാഹുല്‍ കെപി, ഗോൾ കീപ്പർ ടിപി രഹനേഷ്, കെ പ്രശാന്ത് എന്നിവരാണ് ആദ്യ ഇലവനിൽ മഞ്ഞപ്പടയ്ക്കായി കളത്തിലെത്തിയത്.
എവേ പോരാട്ടമാണെങ്കിലും ബ്ലാസ്റ്റേഴ്സിനു ‘ഹോം’ മത്സരത്തിനു സമാനമായ പിന്തുണയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരുക്കിയത്. മഞ്ഞയിൽ കളിച്ചാടുന്ന കൊച്ചിയിലെ ആവേശ സ്വീകരണം ഗച്ചിബൗളിയിലും കാണാമെന്നാണു ഫാൻസ് പക്ഷം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ