ദേശീയ ജൂനിയർ അത്‍ലറ്റിക്; സുവർണ നേട്ടവുമായി കേരളത്തിന്റെ നിവ്യ ആന്റണി; കുതിച്ചത് റെക്കോർഡ‍ിലേക്ക്

വനിതകളുടെ പോൾവോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ സുവർണ താരമായത്
ദേശീയ ജൂനിയർ അത്‍ലറ്റിക്; സുവർണ നേട്ടവുമായി കേരളത്തിന്റെ നിവ്യ ആന്റണി; കുതിച്ചത് റെക്കോർഡ‍ിലേക്ക്

ഗുണ്ടൂര്‍: ദേശീയ ജൂനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ നിവ്യ ആന്‍റണിക്ക് സ്വർണം. വനിതകളുടെ പോൾ വോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ സുവർണ താരമായത്. 

3.75 മീറ്റർ ഉയരം താണ്ടിയാണ് നിവ്യ ദേശീയ റെക്കോർഡ് തിരുത്തി സ്വർണം സ്വന്തം പേരിലാക്കിയത്. 3.50 മീറ്റർ ഉയരം മറികടന്ന കേരളത്തിന്‍റെ ബ്ലെസി കുഞ്ഞുനാണ് വെങ്കലം.

നേരത്തെ ആദ്യ ദിനത്തിൽ അണ്ടർ 20 പെൺകുട്ടികളുടെ ലോങ് ജംപിൽ സാന്ദ്രാ ബാബു കേരളത്തിനായി സ്വർണം നേടിയിരുന്നു. കേരളത്തിന്റെ  തന്നെ ആൻസി സോജൻ വെങ്കലം നേടി. ലോക ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയ പ്രകടനത്തോടെയാണ് സാന്ദ്രയുടെ സ്വർണം. 6.16 മീറ്റർ ചാടിയാണ് സാന്ദ്ര സ്വർണം ഉറപ്പിച്ചത്. അണ്ടർ 18 പെൺകുട്ടികളുടെ ലോങ്ജംപിൽ പിഎസ് പ്രഭാവതി നേടിയ വെള്ളിയാണ് കേരളത്തിന്റെ മറ്റൊരു മെഡൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com