കാലൊടിച്ച ടാക്കിള്‍ ഭീകരതയിലെ യഥാര്‍ഥ വില്ലനാര്? സണ്ണോ? ഒറിയറോ? 

ഗോമസിനെ കരിയറിനെ വരെ ബാധിക്കാവുന്ന പരിക്കിലേക്ക് തള്ളി വിട്ടതില്‍ ചേരി തിരിയുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരിപ്പോള്‍
കാലൊടിച്ച ടാക്കിള്‍ ഭീകരതയിലെ യഥാര്‍ഥ വില്ലനാര്? സണ്ണോ? ഒറിയറോ? 

എവര്‍ട്ടന്റെ ആന്ദ്രെ ഗോമസിന് പരിക്കേറ്റതിനേക്കാള്‍ സണ്ണിന്റെ കരച്ചിലായിരിക്കും ഒരുപക്ഷേ ആരാധകരെ കൂടുതല്‍ പിടിച്ചു കുലുക്കിയിട്ടുണ്ടാവു. പ്രീമിയര്‍ ലീഗിലെ പോരില്‍ സണ്ണിന്റെ ടാക്കിള്‍ ഗോമസിനെ കരിയറിനെ വരെ ബാധിക്കാവുന്ന പരിക്കിലേക്ക് തള്ളി വിട്ടതില്‍ ചേരി തിരിയുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരിപ്പോള്‍. 

സണ്ണിന്റെ ഭാഗത്തെ പിഴവിനെ ന്യായികരിക്കാനാവുമോ, ഇല്ലയോ എന്നത് തന്നെയാണ് ചോദ്യം. കണ്ണീരണിഞ്ഞാണ് ടോട്ടന്നത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കളം വിട്ടത്. ആദ്യം സണ്ണിനെതിരെ റഫറി ആദ്യം മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയെങ്കിലും പിന്നാലെ അത് ചുവപ്പാക്കി. കളിക്കാരന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ടാക്കിളിനാണ് ആ ചുവപ്പുകാര്‍ഡ് നല്‍കിയത് എന്ന് പ്രീമിയര്‍ ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

എന്നാല്‍ ഗോമസിന്റേതല്ല, ഓറിയറിന്റെ പിഴവാണ് ഗോമസിന്റെ പരിക്ക് ഗുരുതരമാക്കിയത് എന്ന് പ്രതികരണം ഉയരുന്നുണ്ട്. സണ്ണിന്റെ ഭാഗത്ത് നിന്നുണ്ടായത് സ്വാഭാവികമായ ഫൗള്‍ ആണെന്നും, നിര്‍ഭാഗ്യത്തെ തുടര്‍ന്നാണ് ഗോമസ് അങ്ങനെ വീണതെന്ന വാദവും വരുന്നു. എന്നാല്‍ ആ ടാക്കിളിന്റെ പേരില്‍ സണ്ണിനെ ആറ് മാസത്തേക്കെങ്കിലും വിലക്കണം എന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. 

മത്സരഫലത്തിലേക്ക് വരുമ്പോള്‍ ഡെലെ അല്ലിയുടെ ഗോളില്‍ ഒരു ഗോളിന് മുന്‍പിട്ട് നിന്ന ടോട്ടന്നത്തെ ഇഞ്ചുറി ടൈമില്‍ എവര്‍ട്ടന്‍ സമനിലയില്‍ പിടിച്ചു കെട്ടി. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ടൊസന്‍ എവര്‍ട്ടന് വേണ്ടി വല ചലിപ്പിച്ചു. 79ാം മിനിറ്റില്‍ സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ ടോട്ടന്നം 10 പേരായി ചുരുങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com