ഫിര്‍മിനോയുടെ ഗോള്‍ ഓഫ് സൈഡാണെന്ന് 'വാര്‍'; അതിര് കടന്നാല്‍ പിടിക്കപ്പെടുമെന്ന് മഹാരാഷ്ട്ര പൊലീസ്!

ഫിര്‍മിനോയുടെ ഗോള്‍ ഓഫ് സൈഡാണെന്ന് 'വാര്‍'; അതിര് കടന്നാല്‍ പിടിക്കപ്പെടുമെന്ന് മഹാരാഷ്ട്ര പൊലീസ്!

മഹാരാഷ്ട്ര പൊലീസിന്റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി

മുംബൈ: കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ലിവര്‍പൂള്‍- ആസ്റ്റണ്‍ വില്ല മത്സരത്തിനിടെ റോബര്‍ട്ട് ഫിര്‍മിനോ നേടിയ ഗോള്‍ വാര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) അനുവദിച്ചിരുന്നില്ല. മത്സരത്തിന്റെ 28ാം മിനുട്ടില്‍ സാദിയോ മാനെ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഫിര്‍മിനോ വല ചലിപ്പിച്ചത്. എന്നാല്‍ ഓഫ് സൈഡാണെന്ന് വാര്‍ വിധിച്ചതോടെ ഗോള്‍ അനുവദിക്കപ്പെട്ടില്ല. 

ഇപ്പോഴിതാ ഈ ഗോള്‍ നിഷേധിക്കുന്ന വാര്‍ തീരുമാനം മഹാരാഷ്ട്ര പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധേയമാകുകയാണ്. വാര്‍ തീരുമാനത്തിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'നിങ്ങള്‍ അതിര് കടക്കുകയാണെങ്കില്‍, അടുത്താണോ അകലെയാണോ എന്നത് വിഷയമല്ല. എത്ര ദൂരം പിന്നിട്ടാലും നിങ്ങള്‍ പിടിക്കപ്പെടുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും!'- ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര പൊലീസിന്റെ ഈ ട്വീറ്റ് ഏതായാലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com