ബോളിവുഡ് നടിയും സുനില്‍ ഷെട്ടിയുടെ മകളുമായ അതിഥി ഷെട്ടിയുടെ ജന്മദിനത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ ഒഴുകിയിരുന്നു. പക്ഷേ അവിടെ ആരാധകരുടെ കണ്ണുടക്കിയത് കെ എല്‍ രാഹുലിന്റെ ആശംസയിലേക്കാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ അതോടെ ആളിക്കത്തി...
27ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം അതിഥി ആഘോഷിച്ചത്. അതിഥിക്കൊപ്പം കഫേയിലോ മറ്റൊ ഇരിക്കുന്ന ഫോട്ടോയാണ് രാഹുല്‍ ആശംസ നേരാനായി പങ്കുവെച്ചത്. മറുപടി നല്കി അതിഥിയും ഇന്‍സ്റ്റഗ്രാമിലെത്തി.
ഡിന്നര്‍ ഡേറ്റിലും മറ്റുമായി പലപ്പോഴും ഇരുവരും ഒരുമിച്ച് ആരാധകരുടെ കണ്ണുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം സംബന്ധിച്ച പ്രതികരണത്തിന് രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ രാഹുലിന്റെ ഇന്‍സ്റ്റ പോസ്റ്റില്‍ അകന്‍ഷ രഞ്ജന്‍ കപൂറുമായി അതിഥി കൊമ്പുകോര്‍ത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ