വീഴ്ചകൾ തീരാത്ത മൈതാനങ്ങൾ; തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് രണ്ട് കുട്ടികൾക്ക് പരുക്ക്

സെൻട്രൽ സ്‌റ്റേഡിയത്തിൽ പരിശീലനത്തിടെ ഗോൾ പോസ്റ്റ് തലയിൽ വീണ് രണ്ട് കുട്ടികൾക്ക് പരുക്കേറ്റു
വീഴ്ചകൾ തീരാത്ത മൈതാനങ്ങൾ; തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് രണ്ട് കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം: സെൻട്രൽ സ്‌റ്റേഡിയത്തിൽ പരിശീലനത്തിടെ ഗോൾ പോസ്റ്റ് തലയിൽ വീണ് രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ആകാശ്, അരുൺ എന്നിവരുടെ തലയിലേക്കാണ് പോസ്റ്റ് വീണത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

പാലായിൽ ജൂനിയര്‍ അത്‍ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും വീണ്ടും മൈതാനത്ത് വീഴ്ചകളുണ്ടാകുന്നത്. മത്സരങ്ങൾ പെട്ടെന്ന് നടത്തി തീർക്കാനുള്ള സംഘാടകരുടെ ശ്രമമാണ് അഫീലിന്‍റെ ജീവനെടുത്തത്. 

അതിനിടെ എറണാകുളം റവന്യൂ ജില്ലാ കായിക മേളയുടെ സംഘാടനത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായെന്ന വാ‌ർത്തകൾ പുറത്തു വന്നിരുന്നു. തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തു നിന്ന് അനിഷ്ട സംഭവം റിപ്പോ‌ർട്ട് ചെയ്യപ്പെടുന്നത്. 

എറണാകുളം റവന്യൂ ജില്ലാ കായിക മേളയിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിനിടെ പരുക്കേറ്റ കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് അര മണിക്കൂറിന് ശേഷം മാത്രമാണ്. മത്സരാര്‍ത്ഥികള്‍ക്ക് കുടിവെള്ളം പോലും ഒരുക്കാത്തതിന് എതിരെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടൻ ഉള്‍പ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com