ട്രാക്കിൽ പോരാട്ടം മുറുകുന്നു; എറണാകുളത്തെ പിന്തള്ളി പാലക്കാടിന്റെ മുന്നേറ്റം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പേരാട്ടം മുറുകുന്നു. എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി
ട്രാക്കിൽ പോരാട്ടം മുറുകുന്നു; എറണാകുളത്തെ പിന്തള്ളി പാലക്കാടിന്റെ മുന്നേറ്റം

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പേരാട്ടം മുറുകുന്നു. എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി. നടത്തത്തിൽ നന്ദന ശിവദാസും ഹാമർത്രോയിൽ ബ്ലെസി ദേവസ്യയും റെക്കോർഡോടെ സ്വർണം സ്വന്തമാക്കി. 110.33 പോയിന്റുമായാണ് പാലക്കാട് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 99.33 പോയിന്റ്.  കോഴിക്കോട് 59.33 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. മൂന്നാം ദിനമായ ഇന്ന് മൊത്തം 34 ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്.

സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിലാണ് കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ നന്ദന ശിവദാസ് റെക്കോർഡോടെ സ്വർണം നേടിയത്. ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി ദേവസ്യയും മീറ്റ് റെക്കോർഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 

ജൂനിയർ ഗേൾസ് 1500 മീറ്ററിൽ കെപി സനിക സ്വർണം സ്വന്തമാക്കി. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജെ റിജോയ‌്‌യും സ്വർണം കൊയ്‌തു. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com