രക്ഷകനാകുമോ സ്വീഡിഷ് ഇതിഹാസം; ഇബ്രാഹിമോവിച് വീണ്ടും എസി മിലാനിലേക്ക്?

38ാം വയസിലും കളത്തില്‍ സജീവമാണ് സ്വീഡിഷ് മുന്നേറ്റ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്
രക്ഷകനാകുമോ സ്വീഡിഷ് ഇതിഹാസം; ഇബ്രാഹിമോവിച് വീണ്ടും എസി മിലാനിലേക്ക്?

ന്യൂയോര്‍ക്ക്: 38ാം വയസിലും കളത്തില്‍ സജീവമാണ് സ്വീഡിഷ് മുന്നേറ്റ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്. ലോകത്തിലെ വിവിധ ലീഗുകളില്‍ കളിച്ചതിന്റെ തഴക്കവും പഴക്കവും അവകാശപ്പെടാവുന്ന താരമായ ഇബ്രാഹിമോവിച് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ലാ ഗാലക്‌സിയുടെ താരമായിരുന്നു. കരാര്‍ അവസാനിച്ച് ഈ മാസം ആദ്യം ഗാലക്‌സിയുമായുള്ള ബന്ധം താരം അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഒരു ടീമിന്റേയും ഭാഗമല്ല ഇബ്രാഹിമോവിച്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ഡച്ച് ലീഗ് പോരാട്ടങ്ങളിലൊക്കെ സാന്നിധ്യമറിയിച്ച താരമാണ് ഇബ്രാഹിമോവിച്. അയാക്‌സ്, ബാഴ്‌സലോണ, യുവന്റസ്, ഇന്റര്‍, എസി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ക്കായാണ് താരം കളത്തിലിറങ്ങിയത്. 

ഇപ്പോഴിതാ ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങളിലേക്ക് സ്വീഡിഷ് താരം മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മുന്‍ ക്ലബായ എസി മിലാനിലേക്കാണ് താരം തിരിച്ചു വരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഏജന്റ് ക്ലബുമായി സംസാരിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇറ്റാലിയന്‍ സീരി എയില്‍ ബദ്ധവൈരികളായ ഇന്റര്‍ മിലാന്‍ ഈ സീസണില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. എന്നാല്‍ എസി മിലാന്‍ 14ാം സ്ഥാനത്താണ് നിലവിലുള്ളത്. ഇബ്രാഹിമോവിചിനെ പോലെയുള്ള താരങ്ങളെ എത്തിച്ച് പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് ടീമിന് മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com