ഒരോവറില്‍ അഞ്ച് വിക്കറ്റ്, ഹാട്രിക്; ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് മുന്‍പ് ഇന്ത്യന്‍ പേസറുടെ തകര്‍പ്പന്‍ കളി 

നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയില്‍ നിന്ന ഹരിയാന മിഥുന്റെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി
ഒരോവറില്‍ അഞ്ച് വിക്കറ്റ്, ഹാട്രിക്; ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് മുന്‍പ് ഇന്ത്യന്‍ പേസറുടെ തകര്‍പ്പന്‍ കളി 

കര്‍ണാടക പ്രീമിയര്‍ ലീഗിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കര്‍ണാടക പേസര്‍ അഭിമന്യു മിഥുന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും കളിക്കളത്തിനെ മിഥുനെ ബാധിച്ചില്ല. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ സെമി ഫൈനലില്‍ ഹാട്രിക് നേടിയാണ് മിഥുന്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തത്. 

ഹരിയാനയ്‌ക്കെതിരെ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അതും ഒരോവറില്‍ തന്നെ അഞ്ച് വിക്കറ്റും ഹാട്രിക്കും. നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയില്‍ നിന്ന ഹരിയാന മിഥുന്റെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഷിമോഗ ലയണ്‍സിന്റെ നായകനായിരുന്നു മിഥുന്‍. കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയമാവുന്ന ആദ്യ രാജ്യാന്തര താരവുമാണ് മിഥുന്‍. 

ഇന്ത്യയ്ക്ക് വേണ്ടി നാല് ഏകദിനവും, അഞ്ച് ടെസ്റ്റുമാണ് മിഥുന്‍ കളിച്ചത്. 2009-10ലാണ് മിഥുന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേക്കായിരുന്നു വിളിയെത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി 10 ആഴ്ച പിന്നിട്ടപ്പോഴേക്കുമായിരുന്നു മിഥുന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com