10 മാസത്തെ വരള്‍ച്ച കഴിഞ്ഞു, 2019ലെ ആദ്യ സെഞ്ചുറി നേടി കോഹ് ലി, ഇതിഹാസങ്ങളുടെ അടുത്തേക്ക്‌

ടെസ്റ്റിലെ കോഹ് ലിയുടെ 26ാം സെഞ്ചുറിയാണിത്. 2019ല്‍ കോഹ് ലി നേടുന്ന ആദ്യ സെഞ്ചുറിയും
10 മാസത്തെ വരള്‍ച്ച കഴിഞ്ഞു, 2019ലെ ആദ്യ സെഞ്ചുറി നേടി കോഹ് ലി, ഇതിഹാസങ്ങളുടെ അടുത്തേക്ക്‌

പുനെ: ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച് നായകന്‍ വിരാട് കോഹ് ലി. 175 പന്തില്‍ നിന്ന് 16 ഫോറിന്റെ അകമ്പടിയോടെയാണ് കോഹ് ലി തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. നായകനായി 50ാം വട്ടം ടീമിനെ നയിക്കാനിറങ്ങിയ ടെസ്റ്റിലാണ് കോഹ് ലിയുടെ സെഞ്ചുറി നേട്ടമെന്ന പ്രത്യേകതയുമുണ്ട്. 

ടെസ്റ്റിലെ കോഹ് ലിയുടെ 26ാം സെഞ്ചുറിയാണിത്. 2019ല്‍ കോഹ് ലി നേടുന്ന ആദ്യ സെഞ്ചുറിയും. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ് ലിയുടെ സെഞ്ചുറികളുടെ എണ്ണം 69ലേക്കെത്തി. 71 സെഞ്ചുറിയുമായി റിക്കി പോണ്ടിങ് ആണെന്ന് കോഹ് ലിക്ക് മുന്‍പില്‍ ഇനിയുള്ളത്. ഒന്നാമത് 100 സെഞ്ചുറിയുമായി സാക്ഷാല്‍ സച്ചിനും. 

10 മാസത്തിന് ശേഷമാണ് കോഹ് ലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയവരുടെ ലിസ്റ്റില്‍ പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ കോഹ് ലി മറികടക്കുകയും ചെയ്തു. 26 ടെസ്റ്റ് സെഞ്ചുറിയുള്ള സ്റ്റീവ് സ്മിത്തിനൊപ്പം 21ാം സ്ഥാനത്താണ് കോഹ് ലി ഇപ്പോള്‍. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ വെങ്‌സര്‍ക്കാരിനെ പുനെ ടെസ്റ്റിലെ സെഞ്ചുറിയോടെ കോഹ് ലി മറികടന്നു. 6868 എന്ന വെങ്‌സര്‍ക്കാരിന്റെ ടെസ്റ്റിലെ സമ്പാദ്യമാണ് കോഹ് ലി മറികടന്നത്. ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ ഇപ്പോള്‍ ഏഴാമതാണ് കോഹ് ലി. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍, സെവാഗ്, ഗാംഗുലി എന്നിവരാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com