സ്വര്‍ണം ഇടിച്ചിടാനാവാതെ ഇന്ത്യ, മഞ്ജു റാണിക്ക് വെള്ളി

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ചു
സ്വര്‍ണം ഇടിച്ചിടാനാവാതെ ഇന്ത്യ, മഞ്ജു റാണിക്ക് വെള്ളി

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. മഞ്ജു റാണിയുടെ പോര് ഫൈനലില്‍ രണ്ടാം സീഡായ റഷ്യയുടെ എകതെറിന പാള്‍ട്‌സിവ അവസാനിപ്പിച്ചു. 

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ ഫൈനലില്‍ എത്തുന്ന താരമെന്ന നേട്ടം മഞ്ജു റാണി സ്വന്തമാക്കിയിരുന്നു. 18 വര്‍ഷം മുന്‍പ് മേരി കോം ആണ് ഈ നേട്ടത്തിലേക്ക് എത്തിയ ആദ്യ വനിത താരം. 2011ല്‍ തന്റെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ മേരികോം ഫൈനലില്‍ എത്തിയിരുന്നു. 

48ാം ഗ്രാം വിഭാഗം സെമിയില്‍ തായ്‌ലാന്‍ഡ് താരത്തെ മറികടന്നാണ് മഞ്ജു റാണി ഫൈനലിലെക്കിയത്. മഞ്ജു റാണി വെള്ളി നേടിയതോടെ റഷ്യയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നേട്ടം നാലിലേക്ക് എത്തി. മേരി കോം, ജമുന ബോറോ, ലോവ്‌ലിന എന്നിവര്‍ വെങ്കലം നേടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com