ഡ്രസിങ് റൂമിന്റെ ചുമരില്‍ ഇടിച്ചു, എല്ല് പൊട്ടി; അബദ്ധം പിണഞ്ഞത് ഓസീസ് ഓള്‍ റൗണ്ടര്‍ക്ക്‌

താരത്തിന് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായേക്കുമെന്ന അവസ്ഥയാണ്
ഡ്രസിങ് റൂമിന്റെ ചുമരില്‍ ഇടിച്ചു, എല്ല് പൊട്ടി; അബദ്ധം പിണഞ്ഞത് ഓസീസ് ഓള്‍ റൗണ്ടര്‍ക്ക്‌

മെല്‍ബണ്‍: നിരാശ തീര്‍ക്കാന്‍ ഡ്രസിങ് റൂമിന്റെ ചുമരില്‍  ഇടിച്ചതാണ്. പക്ഷേ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതോടെ താരത്തിന് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായേക്കുമെന്ന അവസ്ഥയാണ്. മിച്ചല്‍ മാര്‍ഷിനാണ് ഒരു നിമിഷത്തെ അബദ്ധം വിനയായത്. 

ഓസ്‌ട്രേലിയന്‍ പ്രാദേശിക ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയയ്ക്ക് എതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ താരമായ മിച്ചല്‍ മാര്‍ഷ് ചുമരില്‍ ഇടിച്ചത്. മാര്‍ഷ് 53 റണ്‍സ് നേടിയെങ്കിലും കളി സമനിലയിലായിരുന്നു. ഇതിന്റെ നിരാശയില്‍ ചുമരിലില്‍ ഇടിച്ചതായിരുന്നു. പക്ഷേ ആ ഇടി അല്‍പ്പം കടുപ്പമായി പോയി. അതും തന്റെ ബൗളിങ് ഹാന്‍ഡിന് തന്നെയാണ് പരിക്കേറ്റിരിക്കുന്നത്. 

ഈ വരുന്ന വെള്ളിയാഴ്ച വിക്ടോറിയയ്‌ക്കെതിരെ മാര്‍ഷിന് ഇറങ്ങാനാവില്ല. പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരയും മാര്‍ഷിന് നഷ്ടമായേക്കുമെന്നാണ് സൂചന. നവംബറിലാണ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com