14 വര്‍ഷത്തെ പ്രണയം. തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി ഗ്രാന്റ്സ്ലാമുകള്‍ വാരിക്കൂട്ടിയുള്ള വലിയ യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന സിക്സ പെരെല്ലോ...മിന്നുകെട്ടി തന്റെ പ്രിയ കൂട്ടുകാരിയെ ജീവിത സഖിയാക്കി ലോക രണ്ടാം നമ്പര്‍ താരം.
സ്പെയ്നിലെ പൈതൃക കോട്ടയായ ലാ ഫോര്ടലെസയില് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 350ന് മുകളില്‍ അഥിതികള്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. സ്പെയ്നിന്റെ ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നദാലിന്റെ ലവര് കപ്പ് ടീം അംഗവും, ടെന്നീസ് ഇതിഹാസവുമായി റോജര്‍ ഫെഡറര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ മല്ലോര്കയില് എത്തിയില്ല. 1975-2014 കാലയളവില്‍ സ്പെയ്നിന്റെ രാജാവായിരുന്ന ജുവാന്‍ കാര്‍ലോസും നദാലിന്റെ ആഡംബര വിവാഹത്തില്‍ പങ്കെടുത്തു.
2018 മെയിലാണ് പെരെല്ലയെ ജീവിത സഖിയാക്കുമെന്ന് നദാല്‍ ലോകത്തെ അറിയിച്ചത്. തന്റെ കുഞ്ഞനുജത്തിയുടെ സുഹൃത്തായിരുന്നു പെരല്ല. കോര്‍ട്ടില്‍ നദാല്‍ വസന്തം വിരിയിക്കുമ്പോള്‍ പലപ്പോഴും ഗ്യാലറിയില്‍ പെരല്ലയുടെ സാന്നിധ്യമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ