ആറാം മിനിറ്റില്‍ വിരണ്ടു; കൊല്‍ക്കത്തയെ പിടിച്ചുകെട്ടി, വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സ്, വിജയ തുടക്കം( 2-1)

ആദ്യമത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തി
ആറാം മിനിറ്റില്‍ വിരണ്ടു; കൊല്‍ക്കത്തയെ പിടിച്ചുകെട്ടി, വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സ്, വിജയ തുടക്കം( 2-1)

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തുടക്കം. ആദ്യമത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ ഒഗ്ബചേയാണ് വിജയശില്‍പ്പി. സ്വന്തം ആരാധകരുടെ മുന്നില്‍ വിജയത്തോടെ സീസണിന് തുടക്കമിടാന്‍ കഴിഞ്ഞത് ബ്ലാസ്‌റ്റേഴ്‌സിന് പിന്നീടുളള മത്സരങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.

തുടക്കത്തിലെ ഞെട്ടലില്‍ നിന്ന് ശക്തമായി തിരിച്ചുകയറുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്.  30, 45-ാം മിനിറ്റുകളിലാണ് ഒഗ്ബചേ എതിര്‍ ഗോള്‍മുഖം ചലിപ്പിച്ചത്.

ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു ഷോട്ടിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്. തുടര്‍ന്ന് കളിയില്‍ ആധിപത്യം നേടിയ കൊല്‍ക്കത്തയുടെ ഗോള്‍ വല ചലിപ്പിച്ച് ഒഗ്ബചേ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു.

ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്‌റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് എടികെ കൊല്‍ക്കത്തയ്ക്ക് കിട്ടിയ ശിക്ഷയായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത സ്‌െ്രെടക്കര്‍ ഒഗ്ബചേയ്ക്ക് പിഴച്ചില്ല. 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍. തുടര്‍ന്ന് 45-ാം മിനിറ്റില്‍ ഒഗ്ബചേ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടുകയായിരുന്നു. പിന്നീട് എടികെ കൊല്‍ക്കത്തയ്ക്ക് തിരിച്ചു കയറാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com