അവസരങ്ങള്‍ പുറത്തേക്കടിച്ച് ബംഗളൂരു; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ സമനില

4-2-3-1 എന്ന പതിവ് ഫോര്‍മേഷനില്‍ നിന്ന് മാറ്റി 4-3-3 എന്ന നിലയിലാണ് ബംഗളൂരു ഇറങ്ങിയത്
അവസരങ്ങള്‍ പുറത്തേക്കടിച്ച് ബംഗളൂരു; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ സമനില

ബംഗളൂരു: കിരീടം നിലനിര്‍ത്താനുള്ള പോരില്‍ ബംഗളൂരുവിന് സമനില തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. സുനില്‍ ഛേത്രിക്കും, ഉദന്ത സിങ്ങിനും ഒപ്പം ക്ലബിലേക്ക് എത്തിയ പുതുതാരം മാന്യുല്‍ ഒന്‍വു ആക്രമണ നിരയില്‍ നിരന്നെങ്കിലും ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ ഗോള്‍ വല കുലുങ്ങിയില്ല. 

4-2-3-1 എന്ന പതിവ് ഫോര്‍മേഷനില്‍ നിന്ന് മാറ്റി 4-3-3 എന്ന നിലയിലാണ് ബംഗളൂരു ഇറങ്ങിയത്. പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയ ബംഗളൂരുവിന് പക്ഷേ മധ്യനിര നല്‍കിയ അവസരങ്ങള്‍ മുന്നേറ്റ നിരയ്ക്ക് മുതലാക്കാനാവാതെ പോയത് വിനയായി. 14ാം മിനിറ്റില്‍ തന്നെ ഒന്‍വുവിലൂടെ ബംഗളൂരുവിന് അവസരം ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല. 

രണ്ട് പ്രതിരോധ നിര താരങ്ങളെ ഡ്രിബിള്‍ ചെയ്ത് ആശിഖ് ആദ്യ പകുതിയില്‍ മുന്നേറി ബംഗളൂരുവിന് ആവേശം നല്‍കി. മറുവശത്ത് ചെവസിന്റെ ശ്രമം പരാജയപ്പെടുത്തി സന്ധുവിന്റെ തകര്‍പ്പന്‍ സേവ്. രണ്ടാം പകുതിയുടെ തുടക്കത്തിലും ബംഗളൂരു തന്നെ ആധിപത്യം തുടര്‍ന്നു. ഗ്യാനിന്റെ കര്‍ലിങ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. 

ബംഗളൂരുവിന്റെ മുന്നേറ്റ നിര നിറം മങ്ങി കളിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മധ്യനിരയായിരുന്നു ശോകം. ഹാന്‍ഡ് ബോളില്‍ സുനില്‍ ഛേത്രി പെനാല്‍റ്റി അപ്പീല്‍ ചെയ്‌തെങ്കിലും ഭാഗ്യം തുണച്ചില്ല. 10 കോര്‍ണറുകളാണ് ബംഗളൂരുവിന് ലഭിച്ചത്. നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചതാവട്ടെ ഒര് കോര്‍ണര്‍ കിക്കും. ബംഗളൂരുവിന്റെ ഭാഗത്ത് നിന്നും 14 ഷോട്ടുകള്‍ വന്നെങ്കിലും ടാര്‍ഗറ്റിലേക്ക് എത്തിയവ് 2 എണ്ണം മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com