ഈ ആഷസ് സ്റ്റീവ് സ്മിത്ത് തന്റെ പേരില്‍ ചേര്‍ത്തു കഴിഞ്ഞു. ഒരു വര്‍ഷം മുഴുവന്‍ കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതിന്റെ കണക്കെല്ലാം ഒറ്റ പരമ്പര കൊണ്ട് തന്നെ തീര്‍ക്കുകയാണ് സ്മിത്ത്. റണ്‍സ് ഇങ്ങനെ വാരിക്കൂട്ടുന്നതിന് ഇടയില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ പ്രകോപിപ്പിക്കുന്ന സ്മിത്തിന്റെ പ്രവര്‍ത്തികളാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്.
ബ്രോഡില്‍ നിന്ന് വന്ന യോര്‍ക്കറായിരുന്നു അത്. നേരിയ വ്യത്യാസത്തില്‍ അത് സ്റ്റംപ് തൊടാതെ പോയി. സ്റ്റംപില്‍ കൊള്ളാതെ പന്ത് പോയതിന് പിന്നാലെ റണ്ണിനായി ഓടണമോ എന്ന ചിന്തയിലായി താരം. എന്നാല്‍, ബെയര്‍സ്റ്റോ പന്തെടുക്കാനായി ഓടിയെത്തി. എന്നാല്‍, കഴിയുമെങ്കില്‍ എന്നെ റണ്‍ഔട്ട് ആക്കൂ എന്ന നിലയിലായി സ്മിത്തിന്റെ പ്രകോപനം.
മൂന്നോ അതില്‍ അധികമോ ടെസ്റ്റുകളുള്ള പരമ്പരയില്‍ 600ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന താരങ്ങളില്‍ കോഹ് ലിക്കും, ലാറയ്ക്കും ഒപ്പവുമെത്തി സ്മിത്തി. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇരട്ട ശതകം തികച്ച സ്മിത്തിന് രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയിലേക്കെത്താനായില്ല. 82 റണ്‍സ് എടുത്ത് സ്മിത്ത് പുറത്തായി. ഒരു ദിവസം കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 383 റണ്‍സ് വേണം. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ