ഫെഡററിന് അരികില്‍... ; യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്

ഇത് നാലാംതവണയാണ് സ്പാനിഷ് താരം യുഎസ് ഓപ്പണ്‍ കിരീടം നേടുന്നത്
ഫെഡററിന് അരികില്‍... ; യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനി മെദ് വദേവിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4 

ഇത് നാലാംതവണയാണ് സ്പാനിഷ് താരം യുഎസ് ഓപ്പണ്‍ കിരീടം നേടുന്നത്. ഈ സീസണിലെ നദാലിന്റെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടനേട്ടമാണിത്. സ്പാനിഷ് താരത്തിന്റെ 19-ാം ഗ്രാന്റ്സ്ലാം കിരീടനേട്ടം കൂടിയാണിത്. 20 കിരീടം നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com