ഇന്ത്യന്‍ സ്റ്റാര്‍ റെസ്ലര് വിനേഷ് ഫോഗട്ട് ടോക്യോ ഒളിംപിക്സ് 2020ന് യോഗ്യത നേടി. അമേരിക്കന്‍ താരം സാറ ഹില്ഡ്ബ്രാന്ഡിറ്റ്നെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വീഴ്ത്തിയാണ് 53കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവ് സാറയെ 8-2 എന്ന സ്കോറിന് തകര്‍ത്താണ് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ താരം ജയം പിടിച്ചത്. ജയത്തോടെ വെങ്കല മെഡലിനായി ഗ്രീസിന്റെ മരിയയെ വിനേഷ് നേരിടും.
കിരീട പോരില്‍ നിന്ന് പുറത്തായെങ്കിലും റെപ്പഷേജ് റൗണ്ടില്‍ ബ്ലാഹിന്യായെ 5-0ന് വിനേഷ് തോല്‍പ്പിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ മായു മുകയ്ദയോട് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റാണ് വിനേഷ് കിരീട പോരില്‍ നിന്ന് പുറത്തായത്.
എന്നാല്‍ ഒളിംപിക്സ് വെങ്കലമെഡല്‍ ജേതാവ് സ്വീഡന്റെ സോഫി മാറ്റസന്നെ 13-0ന് വീഴ്ത്തി വിനേഷ് മികവ് കാട്ടിയിരുന്നു. എന്നാല്‍ മായു മുകയ്ദയ്ക്ക് മുന്പില് 7-0ന് വിനേഷ് തോല്‍വി വഴങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ