ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധം, അകില ധനജ്ഞയയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്‌

ന്യൂസിലാന്‍ഡിനെതിരായ ലങ്കയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനജ്ഞയയുടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെട്ടത്
ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധം, അകില ധനജ്ഞയയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്‌

 ദുബായ്‌: ശ്രീലങ്കന്‍ സ്പിന്നര്‍ അകില ധനജ്ഞയയ്ക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐസിസി. സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടര്‍ന്നാണ് വിലക്ക്. 

ന്യൂസിലാന്‍ഡിനെതിരായ ലങ്കയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനജ്ഞയയുടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 29ന് പരിശോധനയ്ക്ക് താരത്തെ വിധേയനാക്കി. ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ലങ്കന്‍ സ്പിന്നറുടെ ബൗളിങ് ആക്ഷന്‍ നിയമപ്രകാരമുള്ളതല്ലെന്ന് കണ്ടെത്തി. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ലങ്കയുടെ ടെസ്റ്റിന് ശേഷവും ധനജ്ഞയയുടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുകയും താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 2018 ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഫെബ്രുവരിയില്‍ കളിക്കാന്‍ ധനജ്ഞയയ്ക്ക് അനുമതി നല്‍കി. എന്നാല്‍ വീണ്ടും ബൗളിങ് ആക്ഷന്‍ താരത്തിന് വിനയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com