റണ്‍അപ്പിന് ഇടയില്‍ ഞെട്ടിപ്പിക്കുന്ന വിധം സ്ലിപ്പായി, തലനാരിഴയ്ക്ക് രക്ഷപെട്ട് ഓസ്‌ട്രേലിയന്‍ താരം

അത്തരം വീഴ്ചകളിലെ ഏറ്റവും വൃത്തികെട്ട രൂപത്തിലൊന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു സൗത്ത് ഓസ്‌ട്രേലിയന്‍ ബൗളര്‍
റണ്‍അപ്പിന് ഇടയില്‍ ഞെട്ടിപ്പിക്കുന്ന വിധം സ്ലിപ്പായി, തലനാരിഴയ്ക്ക് രക്ഷപെട്ട് ഓസ്‌ട്രേലിയന്‍ താരം

ബൗളിങ്ങിന് ഇടയില്‍ ക്രീസില്‍ സ്ലിപ്പായി വീഴുന്നത് ക്രിക്കറ്റ് ലോകത്ത് പുതുമയുള്ള കാഴ്ചയല്ല. എന്നാല്‍, അത്തരം വീഴ്ചകളിലെ ഏറ്റവും വൃത്തികെട്ട രൂപത്തിലൊന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു സൗത്ത് ഓസ്‌ട്രേലിയന്‍ ബൗളര്‍. 

മാര്‍ഷ് കപ്പില്‍ ക്യൂന്‍സ്ലാന്‍ഡിന് എതിരെ തന്റെ ടീമിന് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്യവെയാണ് വെസ് അഗര്‍ പാദം മടങ്ങി വീണത്. പാദം മടങ്ങിയാണ് ക്രീസില്‍ തൊട്ടത്. എന്നാല്‍ വലിയ പരിക്കില്‍ നിന്ന് അത്ഭുതകരമായി താരം രക്ഷപെട്ടു. 

സംഭവത്തിന് ശേഷം അഗര്‍ ടീമിന് വേണ്ടി 6 ഓവര്‍ എറിഞ്ഞാണ് മടങ്ങിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. കളിയില്‍ അഗറിന്റെ സൗത്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 227 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് ബുള്‍സ് ഏഴ് വിക്കറ്റിന് ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com